Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാചകരീതികളും പാകപാത്രങ്ങളും 13 തിസ്മൃതി ചാരമില്ലാതെ കനൽ മാത്രം ആക്കുവാൻ ബുദ്ധിമുട്ടുണ്ടു് . രണ്ടാമത്തെ വകുപ്പിൽ വച്ച് ഏറ്റവും നല്ല രീതി നീരാവികൊണ്ടു പചിക്കുന്നതാണ്. നീരാവി നിർമ്മലമായതുകൊണ്ടു പദാർത്ഥങ്ങൾക്കു വെള്ളത്തിലേയോ, അടുപ്പിലേയോ അശുചി ബാധിക്കയില്ല. വെള്ളത്തിൽ വേവിക്കുമ്പോൾ പദാത്ഥങ്ങളിലെ പോഷകാംശങ്ങൾ വെള്ളത്തിൽ ചേർന്നു പോകുന്നു. ആ വെള്ളം ഒഴിച്ചുകള ഞാൽ പോഷകാംശവും പോകുന്നതുകൊണ്ടു ഭക്ഷണ സാധനങ്ങളുടെ ഗുണം കുറഞ്ഞുപോകുന്നു. എണ്ണയിലും നെയ്യിലും വറക്കുന്നതുകൊണ്ടു സ്വാദുണ്ടാവുമെങ്കിലും ദീപനം വരുവാൻ വളരെ താമസം നേരിടുന്നു. കാരണം എണ്ണ ചെന്നു പദാത്ഥത്തിലെ ഓരോ അണുവിനെയും പൊതിയുന്നത്കൊണ്ട് ദീപനരസങ്ങൾക്കു അവയെ അലിയിക്കുവാൻ പ്രയാസമുണ്ടാവുന്നു.

പാകപാത്രങ്ങൾ-മൺപാത്രങ്ങളും, ലോഹപാത്ര ങ്ങളും (പിത്തള, ഓട്, ചെമ്പ്, ഇരുമ്പു് എന്നീ ലോഹ ങ്ങൾകൊണ്ടുള്ള പാത്രങ്ങൾ) ആണല്ലോ നാം പാകം ചെ യ്യാനുപയൊഗിക്കുന്നത്. പണമില്ലാത്തവർ സാധാരണ മൺപാത്രങ്ങളിലാണു പാകം ചെയ്യുക. വൃത്തിയായി വയ്ക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ല. വേഗത്തിൽ ഉടഞ്ഞു പോകുമെങ്കിലും വിലയധികമില്ലാത്തതുകൊണ്ടു വേറെ വാങ്ങുകയും ചെയ്യാം. ലോഹപാത്രങ്ങളിൽ പചിച്ച ഭക്ഷണത്തേക്കാൾ അധികം സ്വാദു മൺപാത്രത്തിൽ പചിച്ചാലുണ്ടാവുമെന്നു ചിലർ പറയുന്നുണ്ടു്. എന്നാൽ,