ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രമമായ ആഹാരസമ്പ്രദായങ്ങൾ 11 കിൽ ആഹാരപദാർത്ഥങ്ങളും തദനു രോധമായിരിക്കണം.പ്രവർത്തനശക്‌തി നൽകുന്നതിന്നു പഞ്ചസാരയും, (Sachrine) ധാന്യന്തവും, കൊഴുപ്പുകളും, കേടുപാടു തീർക്കു വാനും പുതിയ ധാതുക്കൾ നൽകാനും ഉപ്പുകളും ഔജസദ്ര വ്യങ്ങളും, പൂർണ്ണവളർചയ്ക്ക് വിറ്റമിനുകളും (Vita- mins) അത്യാവശ്യമാകുന്നു. ഏതെങ്കിലും ഒരു ഭക്ഷണ പദാർത്ഥത്തിൽ മേല്പറഞ്ഞതെല്ലാം തികഞ്ഞിരിക്കയില്ല. അരി ഉദാഹരണമായി എടുക്കാം. അതിൽ ധാന്യം ധാരാളത്തിലധികമുണ്ടെങ്കിലും ഔജസദ്രവ്യങ്ങളും ഉപ്പു കളും പോരാ; മാംസം മാത്രം എടുക്കുകയാണെങ്കിൽ അതിൽ വേണ്ടുന്നത്ര ധാന്യവും ഇല്ല. പാലിൽ ഏറെക്കുറെ ഇതെല്ലാം ഉണ്ടെങ്കിലും എല്ലാ വിറ്റാമിനവിശേ ഷങ്ങളും ഇല്ലാത്തതിനാൽ അതും തനിയെ കഴിച്ചാൽ പോരാ. ആയതിനാൽ പൂർണ്ണാരോഗ്യത്തിനും വളർച്ചയ്ക്കുമായി മേല്പറഞ്ഞ പദാത്ഥങ്ങൾ വേണ്ടുന്ന കണക്കിന്നു കിട്ടുവാൻ അവ അടങ്ങിയ സാധനങ്ങളെല്ലാം അല്പാല്പം ചേർത്തു ഭക്ഷിക്കേണ്ടതാണ്. ചുരുക്കിപ്പറയുകയാണെങ്കിൽ അവയിലൊന്നു മാത്രമല്ലാതെ എല്ലാം കലർത്തി മിശ്രരൂപത്തിലാക്കി ഭക്ഷിക്കുകയാണു വേണ്ടത്.

ആരോഗ്യശാലികളായ സാധാരണക്കാർക്ക് ദിവസേന 4 ഔൺസ് ഔജസദ്രവ്യങ്ങളും, 2 ഔൺസ് കൊഴുപ്പു സാധനങ്ങളും, 14 ഔൺസ് പഞ്ചസാര, ധാന്യന്തവ് മുതലായവയടങ്ങിയ കാർബികഹൈദ്രിതങ്ങളും (Carbo hydrates) ഔൺസ് ഉപ്പും, 120 ഔൺസോളം വെള്ളവും വേണം.