117 പ്രതിഫലനവും ദർപ്പണങ്ങളും
യാൽ പ ഫ ച എന്നു കുറിക്കുന്ന കോണും ഞ ഫ ച എന്ന കോണും സമമായിരിക്കും.
ഒരു കണ്ണാടിയുടെ മുൻഭാഗത്തു നിന്നു നിങ്ങൾ വസ്ത്ര
മുടുത്തിരിക്കുന്നതു് എങ്ങനെയാണെന്നു നോക്കുക. ഇടത്തു
വശത്താണ് വസ്ത്രത്തിന്റെ തുമ്പ് തിരുകിയിരിക്കുന്നതെ
ന്നു തോന്നും.
വലതുകൈ പൊക്കുക. പ്രതിബിംബം ഏതുകൈ
പൊക്കുന്ന മാതിരി തോന്നുന്നു. സാധാരണ ദർപ്പണത്തിൽ
കാണുന്ന പ്രതിബിംബങ്ങൾക്കു ഒരു വശത്തേയ്ക്കു മറിയൽ
സംഭവിക്കുന്നുണ്ടു്. ഇടത്തുവശം പ്രതിബിംബത്തിൽ വലത്തു വശമായും വലത്തുവശം ഇടത്തു വശമായും തോന്നുന്നു.
ഒരു വലിയ ദർപ്പണത്തിനുമുമ്പാകെ ചെന്നു. അതി
ൻ അരികത്തേയ്ക്കു നടക്കുക. പ്രതിബിംബം എങ്ങോ
ട്ടേയ്ക്കു നടക്കുന്നു. പ്രതിബിംബവും അരികെ വരുന്ന മാതി
രി തോന്നുന്നു. നിങ്ങൾ ദൂരെ മാറിയാലോ ? ബിംബവും
ദൂരെ മാറുന്നു. സാധാരണമായി ദർപ്പണത്തിലുണ്ടായി
അതിന്റെ പിന്നിൽ കാണുന്ന ബിംബത്തിന്റേയും അതി
ൻറ മുമ്പിലുള്ള സാധനത്തിന്റേയും ദൂരം ഒന്നായിരിക്കും.
അതായതു സാധനം കണ്ണാടിയുടെ എത്രകണ്ടു മുമ്പിലാ
ണോ ഇരിക്കുന്നതു അത്രകണ്ടു പിന്നിലായിരിക്കും പ്രതി
ബിംബം സ്ഥിതിചെയ്യുന്നത്.
നിങ്ങളുടെ വീട്ടിൽ രണ്ടു കണ്ണാടിയുണ്ടെങ്കിൽ അ
തിനെ അടുത്തടുത്തു ചരിച്ചുവെച്ചു നടുവിൽ ചോക്കു കഷ
ണമോ മറേറാ വെച്ചു എത്ര ബിംബങ്ങൾ കിട്ടുന്നുവെന്നു
പരിശോധിക്കണം. കണ്ണാടികൾ തമ്മിലുള്ള
കോണ