Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 പ്രകൃതിശാസ്ത്രം സ്വല്പം ചരിച്ചാൽ ചുമരിൽ പ്രതിഫലിച്ചു കിട്ടുന്ന പ്ര കാശം രണ്ടിരട്ടി കണ്ടു നീങ്ങുന്നതാണ്. കണ്ണാടിയിൽ വന്നു പതിക്കുന്ന കിരണത്തിനു ആപാതികിരണം (Incident Ray) എന്നും പ്രതിഫലിച്ചുകിട്ടുന്ന കിര ണത്തിനു പ്രതിഫലിതകിരണ (Reflected Ray)മെന്നും പറയും. എന്നാൽ നാം ചുമരിൽ കാണുന്നത് ഒരു കിര ണമല്ല. അനേക കിരണങ്ങൾ ഒന്നിച്ചുകൂടിയതാകുന്നു. അനേക കിരണങ്ങൾ ഒന്നിച്ചുകൂടിയതിന്നു കിരണസ ഞ്ചയം (beam) എന്നു പേർ.

ഒരു കിരണത്തെ ഒരു നേർവരകൊണ്ടു കുറിക്കാവുന്ന താണു്. ക ഖ' എന്ന നേർവര കണ്ണാടിയുടെ പിൻഭാഗം മറിക്കുന്നുവെന്നു കരുതുക. 'പ ഫ ' എന്ന ഒരു കിരണം ചരിവായി അതിൽ പതിക്കുമ്പോൾ 'ഫ ഞ' എന്ന വഴി യിലൂടെ പ്രതിഫലിച്ചുപോകുന്നു. 'ഫ' എന്ന ബിന്ദുവിൽ നിന്നു ക ഖ എന്ന വരയ്ക്കു ഒരു ലംബം വരയുന്നതാ