114 പ്രകൃതിശാസ്ത്രം ലഭ്യമായതിൽപ്പിന്നെ അതു പുഷ്പങ്ങളിലെ മധുമാത്രം കുടിച്ചു ജീവിക്കുന്നു. തേൻ വലിച്ചെടുക്കുവാൻ വേണ്ടി അവയ്ക്കു മുഖത്തിൽ നീണ്ടു പൊള്ളയായ ഒരു കുഴലുണ്ടു് . സാധാരണസ്ഥിതിയിൽ അതു ചുരുട്ടി മടങ്ങിയ ആനത്തു മ്പിയുടെ ആകൃതിയിലായിരിക്കും. എന്നാൽ തേൻ വലി ച്ചെടുക്കുമ്പോൾ ശലഭം ഈ കുഴലിനെ നിവർത്തി നീട്ടി പുഷ്പങ്ങളുടെ ദലങ്ങളുടെ ഇടയിൽ കൂടെ കടത്തുന്നു. പുൽ പൊന്തു. പുൽ പൊന്തു ഇലകൾ നുറു നുറു കിതിന്നിട്ടാണ് ജീവിക്കുന്നതു്. അതിന്റെ വായ ഇതിനനുസരിച്ചാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വെട്ടുകിളി യെന്നു പേരുണ്ടു്. കത്തിരികൊണ്ടു വെട്ടുന്ന മാതിരി വായയുടെ മേൽഭാഗം കൊണ്ടും കീഴ്ഭാഗം കൊണ്ടും ഇലകൾ അല്പാല്പമായി അത് വെട്ടിത്തിന്നുന്നു. അണ്ണാൻ. മേൽ പറഞ്ഞ ജന്തുക്കളിൽ ഒന്നും തന്നെ അതിന്നു ഭക്ഷണത്തിനായി കൈകളെ ഉപയോഗിക്കു ന്നില്ല. എന്നാൽ അണ്ണാൻ ഭക്ഷണ സാധനം കൈകൾ കൊണ്ടു് പിടിച്ചു മൂർച്ചയേറിയ പല്ലുകൾകൊണ്ട് കരണ്ടു തിന്നുന്നു. ഫലങ്ങളാണ് അണ്ണാന്റെ മുഖ്യഭക്ഷണം പിൻകാലുകളിന്മേലിരുന്നു, ഭക്ഷണസാധനങ്ങളെ കൈകൾകൊണ്ട് പൊക്കിപ്പിടിച്ചു കരണ്ടു തിന്നുന്നതു രസകര മായ കാഴ്ചയായിരിക്കും. അണ്ണാൻ ചിലപ്പോൾ ചിതലു കളേയും (വെള്ളു മ്പ് തിന്നാറുണ്ടു്. 1. പ്രതിഫലനവും ദർപ്പണങ്ങളും. ഇതര സാധനങ്ങളെ കാണുവാൻ പ്രകാശം കണ്ണി നെ സഹായിക്കുന്നു. പ്രകാശമില്ലെങ്കിൽ ഇരുട്ടാണല്ലൊ.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/124
ദൃശ്യരൂപം