കാെതു. രാത്രി മൂളിപ്പാട്ടുകൊണ്ടു നമ്മെ വിഷമിപ്പിച്ച്, മലമ്പനി മുതലായ രോഗങ്ങൾപരത്തി നടക്കുന്ന കൊതുവിന്നും മേൽപറഞ്ഞ മാതിരി അവസ്ഥാഭേദങ്ങൾ ഉണ്ടു്. അവ ആഴമില്ലാത്ത സ്ഥലങ്ങളിൽ കെട്ടിനില്ക്കുന്ന വെള്ളത്തിലാണു് മുട്ടിയിടുന്നതു്. മുട്ടവിരിഞ്ഞു പുഴുക്കൾ ആകുന്നു. പുഴുക്കൾ വെള്ളത്തിൽ കളിച്ചു നടക്കുന്നു ശ്വാസം കഴിപ്പാൻ മാത്രം അവയുടെ ശ്വാസേന്ദ്രിയത്തെ മീതെയായി പിടിച്ചിരിക്കും. വെള്ളത്തിനു സ്വല്പം പിന്നീടു സ്വല്പസമയത്തേയ്ക്കു ഈ പുഴുക്കൾ ചുരുണ്ടു് മടങ്ങി അനങ്ങാതെ കിടക്കുന്നു. ഈ ദശ ശലഭത്തിന്റെ'ലോക്കറ്റു' ദശയോടു തുല്യമാണ്. അതിനുശേഷം പുഴുക്കൾ കൊതുക്കളായി മാറി, പറന്നു നടക്കുന്നു.
ആന, അണ്ണാൻ, പാമ്പ്, കാക്ക, അട്ട മുതലായ ജീവികളെല്ലാം ഭക്ഷണം കഴിക്കുന്നതു ഒരേമാതിരിയാണോ? അല്ല. ഓരോന്നിന്റെയും ഭക്ഷണം വേറെ വേറെ യായതുകൊണ്ടും, അതു കിട്ടുവാനുള്ള ഉപായങ്ങൾ വ്യത്യസ്തങ്ങളാകകൊണ്ടും ഭക്ഷണരീതിയനുസരിച്ച് ഓരോ ജന്തുവിൻറയും അവയവത്തിന്നു വ്യത്യാസമുണ്ടു്. ഈ അദ്ധ്യാ