110
ട്ടമായി ചേൎന്നു വെള്ളത്തിലെ നുരയും പതയും പോലെ പാറിപ്പോകുന്നതു കാണാവുന്നതാണ്. ഒന്നുരണ്ടു ദിവസം കഴിഞ്ഞാൽ ഈ മുട്ടുകൾ വിരിഞ്ഞു അവയിൽനിന്നു മത്സ്യാകൃതിയിലുള്ള കുഞ്ഞുങ്ങൾ പുറത്തുവരുന്നു. ഇവയ്ക്കു ഒരു വലിയ തലയും, നീണ്ട ഉടലും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. കൈകാലുകളില്ല. ശ്വാസം കഴിക്കുന്നതു ഇറകുകൾ(gills)വഴിക്കാണു് . വെള്ളത്തിലുള്ള പായലും മറ്റും തിന്നുവാൻ ചെറിയ മൂൎച്ചയുള്ള പല്ലുകൾ ഉണ്ടായിരിക്കും. കുറെക്കാലം ഇങ്ങനെ അങ്ങുമിങ്ങും നിന്തി നടക്കുമ്പോൾ ഇവയ്ക്കു മുൻകാലുകൾ ഉണ്ടാവുന്നു. ക്രമേണ പിൻകാലുകളും വളരുന്നു. ഈ ഘട്ടത്തിൽ വാലുള്ള തവളയെപ്പോലെയായിരിക്കും അവ. ഇറകുകൾ പൊയ്ക്കായി ശ്വാസകോശങ്ങളുണ്ടാവുകയും, മൂക്കിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുവാൻ തുടങ്ങുന്നതാണു മറെറാരു മാറാം. പിന്നീടു ഇവയുടെ വാൽ ചെറുതായി ചെറുതായി തിരെ ഇല്ലാതാവും. തവളയുടെ ശരിയായ രൂപം വരുന്നതിനുമുമ്പു നടക്കുന്ന ഈ പരിണാമങ്ങൾ അത്ഭുത കരങ്ങളല്ലേ? (ചിത്രം നോക്കി ഈ അവസ്ഥാഭേദങ്ങളെ മനസ്സിലാക്കുക.) ശലഭം-നമ്മുടെ പൂന്തോട്ടങ്ങളിൽ അങ്ങുമിങ്ങും പറന്നു