ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 പ്രകൃതിശാസ്ത്രം ഈ വലിയ വകുപ്പിൽ അനേകം ഉപ വകുപ്പുക ഉണ്ട്. (എ) അണുപ്രാണിവർഗ്ഗം പ്രത്യേകം അംഗ ങ്ങളില്ലാത്ത ഇവ ഏകശലക (Single celled) ജന്തുക്ക ളാകുന്നു. വെള്ളത്തിൽ കാണുന്ന അമീബ, പകർച്ചവ്യാ ധികളുണ്ടാക്കുന്ന അണുപ്രാണികൾ ഇവയെല്ലാം ഉദാഹ രണങ്ങളാകുന്നു. (ബി) സ്പഞ്ച് വഗ്ഗം. ദേഹത്തിലനേകം സുഷിരങ്ങളോടുകൂടിയ ബഹുശകല (manyeelled) ജന്തു ക്കളാണ് ഇവ. (സി. പവിഴജന്തു വഗ്ഗം പൊള്ളക്കുഴലുകൾ

മാതിരിയുള്ള ദേഹങ്ങളോടുകൂടിയവയാണ് ഇവ.

പവിഴപ്പാറയുണ്ടാക്കുന്ന ജന്തുക്കൾ ഇതിനുദാഹരണ മാണു . (ഡി) ഞാഞ്ഞൂൾവർഗ്ഗം: മോതിരം മാതിരി യുള്ള അനേകം അംഗങ്ങൾ ചേർന്നുണ്ടാവുന്ന ഇവയുടെ ശരീരം ഇ) (Jointed animals) അനേകം ഖണ്ഡങ്ങളും ഉപഖണ്ഡങ്ങളും ചേർന്നിട്ടാണ് ശരീരമുണ്ടായിരിക്കുന്നതു്. കാലുകളുണ്ടെങ്കിൽ നാലിലധികം ഉണ്ടാവും. (എഫ്) ഓടുള്ളവ. ഇവയ്ക്ക് സ്വരക്ഷയ്ക്കായി ഉറപ്പുള്ള ഓടുകളുണ്ടാവും. (കക്ക, വിഷനീർ മുതലായവ ഇതിനുദാഹരണമാണു്. മേൽപറഞ്ഞ എല്ലാ വകുപ്പുകളേയും ഒന്നിച്ചു മസ്സിലാക്കുന്നതിന്നു താഴെ ചേർത്ത ചിത്രം സഹായിക്കുന്നതാണ്.