107 |
1. നട്ടെല്ലുള്ളവ- നട്ടെല്ലുകളുള്ള ജന്തുക്കളെല്ലാം
ഈ വകുപ്പിൽ പെടുന്നതാണ്. ഇവയ്ക്കുള്ള സാമാന്യലക്ഷ
ണങ്ങളാണ് താഴെ ചെൎക്കുന്നത് (1) ഇവയ്ക്കു അനേകം
എല്ലു ചേൎന്ന അസ്ഥികൂടങ്ങളുണ്ടാകും. (ii) അസ്ഥികൂടങ്ങ
ളെപ്പൊതിഞ്ഞുകൊണ്ടു് പേശികളുണ്ടാവും (iii)ചില
തിന്നു കാലുകളില്ല എങ്കിലും കാലുള്ളവയിൽ നാലു
കാലിലധികം ഉള്ളവയെ കാണുകയില്ല. (iv) രക്തം സാ
മാന്യേന ചൂടുള്ളതായിരിക്കും (v) രക്തം ചുവന്നിരിക്കും
(vi) ശ്വസനേന്ദ്രിയങ്ങൾ ഉണ്ടായിരിക്കും. ഈ വലിയ
വകുപ്പിൽ താഴെ ചേൎക്കുന്ന ഉപവകുപ്പുകളുണ്ടു്: (എ) മൃഗങ്ങൾ (mammals) 'സൂപായികൾ', (ബി) പക്ഷികൾ
(Birds) ഇവ ചിറകുകളുടെ സഹായത്താൽ
പറക്കുന്നു.മുട്ടയിട്ടു ദേഹത്തിന്റെ ചൂടിയാൽ മുട്ടവിരിക്കുന്നു. (സി)
ഇഴജന്തുക്കൾ (Reptiles) ഇവയ്ക്കു കാലുകളില്ല. നിലത്തു
ഇഴഞ്ഞ് നടക്കുന്നു. മുട്ടയിടുന്നു. മുട്ടകൾ തനിയെ വിരിയുന്നു. (ഡി) തവളവൎഗം വെള്ളത്തിലും കരയിലും
വസിക്കുന്നവയാണ് ഇവ. (ഇ) മത്സ്യങ്ങൾ.ഇവ
വെള്ളത്തിൽ വസിക്കുന്നു. ഇറകുകളുടെ സഹായത്താൽ
നീന്തുന്നു.
2. മുതുകെല്ലില്ലാത്തവ.(i) ഈ വകുപ്പിൽ പെട്ട
ജന്തുക്കൾക്കു നട്ടെല്ലില്ല, (ii) ഇവയുടെ ചോരയ്ക്ക് നിറമില്ല.
(iii) അസ്ഥികൂടങ്ങൾ ദുൎല്ലമാകുന്നു. ഉണ്ടെങ്കിൽത്തന്നെ
ഉറപ്പുള്ള ഓടുകളാലുണ്ടാക്കപ്പെട്ട അവ പുറമെ സ്ഥിതി
ചെയ്യുന്നു. (iv) ശ്വാസകോശങ്ങളില്ല. (v) കാലുകളുണ്ട്
കിൽ നാലിലധികമുണ്ടായിരിക്കും.