Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
106

യില്ല. അതിനാൽ ഒന്നിലധികം പാത്രങ്ങളെ ഘടിപ്പിച്ചു് ഒരു വിദ്യജ്ജനകപ്പെട്ടിയുണ്ടാക്കുന്നു. (Battery ) ഈ ഘടനാസമ്പ്രദായങ്ങൾ രണ്ടു തരത്തിലാവാം. 1. പരമ്പരാസംഘടന ഒരു യന്ത്രത്തിന്റെ തൂത്താനാകത്തെ വേറൊന്നിന്റെ ആംഗാരദണ്ഡിനോടു ചേൎത്തു് ബാക്കി ശേഷിച്ച തുത്തനാകത്തേയും ഇംഗാലദണ്ഡിനേയും നമു ക്കാവശ്യമുള്ള ഉപയോഗത്തിനായി ഏൎപ്പാടിലൂടെ ഘടിപ്പിച്ചിട്ടു്.
2. എല്ലാറ്റിന്റേയും അംഗാരദണ്ഡകൾ ഒന്നിച്ചുഘടിപ്പിക്കുക. തുത്തനാകദണ്ഡുകളെ ഒന്നിച്ചു ചേൎക്കുക. എന്നിട്ട് അങ്ങനെ ബന്ധിച്ച ഒടുവിലത്തെ തുത്തനാകണ്ഡിനെ നീണ്ട കമ്പിമൂലം ഇംഗാലദണ്ഡിനാൽ ഘടിപ്പിച്ചിട്ടു്. ഇതിൽ ആദ്യം പറഞ്ഞ ഘടനയാണു അധികം ഉപയോഗപ്രദം.
നിങ്ങളുടെ പോക്കറ്റു ബാറ്ററികൾ കേടുവന്നാൽ അവ പൊളിച്ചു അവയിലടങ്ങിയ സാധനങ്ങളെ പരിശോധിക്കുക.

——————
൩൬ ജീവികൾ.
അവയുടെ വകുപ്പുകളും ഉപവകുപ്പുകളും

ലോകത്തിൽ നാംകാണുന്ന ആന, കുതിര, പരുന്തു്, മയിൽ, തവള, പാമ്പു്, പല്ലി, ഞണ്ടു്, ഞാഞ്ഞൂൾ മുതലായ ജന്തുക്കളെയെല്ലാം ചില സാമാന്യ ലക്ഷണങ്ങൾ പ്രമാണിച്ച് താഴെ ചേൎക്കുന്ന രണ്ടു വലിയ വകുപ്പുകളായി ഭാഗിക്കാവുന്നതാണ്.