Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102

പ്രകൃതിശാസ്ത്രം

ആഠോ കാന്തസൂചികൾ സമാന്തരത്തിൽ ഘടിപ്പിച്ചിരിക്കും. ഈ കടലാസ്സുതന്നെ പെട്ടിയിൽ കുത്തനെ നിർത്തിയിട്ടുള്ള മുള്ളിൻ മുനമേലാണു തിരിയുന്നത്. കപ്പലിളകുമ്പോൾ ഈ കാർഡിളക്കം തട്ടാതിരിക്കത്തക്കവണ്ണം ആണ് അതു വച്ചിരിക്കുന്നത്. പെട്ടിക്കരികേയായി ഒരു കറുത്ത വരയുണ്ട്. നാവികനു കപ്പലിനെ കിഴക്കോട്ടേക്കു തിരിക്കണമെന്നു വിചാരിക്കുക. എന്നാൽ അയാൾ കിഴക്ക് എന്നു സൂചിപ്പിച്ചിട്ടുള്ള വര ആ കറുത്ത വരയ്ക്കഭിമുഖമാകുന്നതുവരെ അമരത്തെ തിരിക്കും.സാധാരണ ദിഗ്ദശിനി ഉപയോഗിക്കുന്നതു ഈ വിധത്തിലാണ്. സൂചിക്കു യഥേഷ്ടം തിരിയുവാൻ കഴിയത്തക്കവണ്ണം അതിനെ പിടിക്കുക. പിന്നീടു സൂചിയുടെ വടക്കെ ധ്രുവം വടക്ക് എന്ന അടയാളത്തിനു നേരെ മീതെ നില്ക്കുന്നതുവരെ അതിനെ തിരിക്കുക. എന്നാൽ ബാക്കി ദിശകളെല്ലാം വടക്കുനോക്കിയിലെ രേഖകൾ ചൂണ്ടിക്കാണിക്കുന്നതാണ്.

8. വിദ്യുജ്ജനകയന്ത്രങ്ങൾ.

ബോളാണാ പട്ടണത്തിലെ ഒരു ഡോക്ടരായ ഗാൽവാനി തന്റെ രോഗിണിയായ ഭാര്യക്കു മരുന്നിനായി