Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂമിയുടെ അയസ്കാന്തം നമുക്കു യഥേഷ്ടം തിരിയുവാൻ തക്കവണ്ണം തൂക്കിയതോ വെള്ളത്തിൽ പാറിക്കിടക്കുന്നതോ ആയ അയസ്കാന്തസൂചിയുടെ ഒരഗ്രം എപ്പോഴും ഉത്തരാഭിമുഖമായും ഇതരാഗ്രം സദാ ദക്ഷിണാഭിമുഖമായും ഇരിക്കുന്നുവെന്നു നിങ്ങൾ കഴിഞ്ഞ ക്ലാസ്സിൽ പഠിച്ചു. ഇതിനു കാരണമെന്താണ്? ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നതു ഭൂമി തന്നെ ഒരു വലിയ അയസ്താന്തമാണെന്നും അതിന്നു കാന്തത്തിനുള്ള പോലെ രണ്ട് ധ്രുവാഗ്രങ്ങൾ ഉണ്ടെന്നുമാണ്എന്നാൽ ഭൂമിയുടെ ഭൂമിശാസ്ത്രസംബന്ധമായ ധ്രുവവും, കാന്തധ്രുവവും ഒരേ സ്ഥലത്തല്ല. അതിനു തമ്മിൽ 1400 ഓളം നാഴിക വ്യത്യാസമുണ്ടു്. ഭൂമിശാസ്ത്രസംബന്ധമായ വടക്കും തെക്കും ചേർക്കുന്ന നേർവരക് ഉച്ച രേഖ (geographic meridian)എന്നും, കാന്തധ്രുവങ്ങളെ ചേ ന്ന നേർവരയ്ക്കു കാന്തോച്ചരേഖ (Magnetic meridian) എന്നും പേർ. ഒരു സ്ഥലത്തു ഈ രണ്ടു രേഖക്കും തമ്മിലുള്ള കോണിന്നു ഇപമം, ഇറക്കം (Decluiation)എന്നു പറയുന്നു. യഥേഷ്ടം തിരിയുവാൻ തക്കവണ്ണം കുത്തിനിർ ത്തിയിട്ടുള്ള കാന്തസൂചി എപ്പോഴും വടക്കുദിക്കിനെ കാണിക്കുന്നത് കൊണ്ട്

നാവികന്മാർക്ക് സമുദ്രത്തിൽ ദിശ കണ്ടുപിടിക്കുവാൻ അതു വളരെ ഉപകാരപ്പെടുന്നു. ഈ സൂചി

ഉപയോഗിച്ചു വഴിയറിയുന്നതിനുള്ള യന്ത്രത്തിനു നാവി കദർശിനി (Mariners compass) എന്നാണു പേർ. വട്ടത്തിലുള്ള ഒരു കട്ടിക്കടലാസ്സിൽ 32 ദിഗ് ഭാഗങ്ങളും അടയാളപ്പെടുത്തിട്ടുണ്ടാവും. അതിന്റെ അടിയിൽ നാലോ