സ്പന്ദിക്കുന്ന വസ്തുക്കൾ തങ്ങളുടെ സ്പന്ദനത്തെ മറ പദാൎത്ഥങ്ങൾക്കു കൊടുക്കുന്നു. ആ പദാൎത്ഥങ്ങൾ സ്പന്ദിക്ക നിമിത്തം ശബ്ദം സഞ്ചരിക്കുന്നു.
ഉദാഹരണം:- മൂളുന്ന ചംഗത്തെ എടുക്കുക. അതി ന്റെ കരങ്ങൾ നന്ദിക്കുമ്പോൾ തന്നിമിത്തം അവ ചുറ്റുമുള്ള വായുവിലും ഈ സ്പന്ദനം (ഇളക്കം) തട്ടി അതിൽ അലകൾ ഉണ്ടാവുന്നു. (സമനിരപ്പായി കിടക്കുന്ന ജലത്തിനുമീതെ ഒരു കല്ലിട്ടാൽ അലകളുണ്ടായി അവ തിരങ്ങളിലേയ്ക്കു പോകുന്നില്ലേ?) ഈ അലകൾ വൃത്താകൃതിയിൽ എല്ലാഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നു. ഈ അലകൾ ചെവിയിൽ തട്ടുമ്പോൾ നാം ശബ്ദം കേൾക്കുന്നു. വായു പദാൎത്ഥങ്ങളേക്കാൾ വേഗത്തിൽ ദ്രവപദാൎത്ഥ ങ്ങൾ ശബ്ദത്തെ വഹിച്ചുകൊണ്ടുപോകുന്നു അതായത് ശബ്ദം ദ്രവപദാൎത്ഥങ്ങളിലാണു് വേഗത്തിൽ സഞ്ച രിക്കുക. ഘനപദാൎത്ഥങ്ങളിൽ അതിലും കൂടുതൽ വേഗ ത്തിൽ സഞ്ചരിക്കുന്നു. (നിങ്ങളുടെ മേശയുടെ മീതെ ചെ വിവെച്ചു നഖം കൊണ്ടു മരത്തിൽ വരയ്ക്കുക. ശബ്ദം എത്ര വലുതായി കേൾക്കുന്നു. ഇവിടെ ശബ്ദം ഏതിൽ കൂടി യാണു സഞ്ചരിച്ചതു്.) ശബ്ദം സാധാരണ വായുവിൽ സെക്കണ്ടിനു 1180 അടി വീതമാണു സഞ്ചരിക്കുന്നതു്.