| 99 |
കൊണ്ടു തന്നെ. അതിനാൽ ശബ്ദത്തിനു ഹേതു സ്പന്ദനമാണെന്നു് ഊഹിക്കാമല്ലോ.
2. ഒരു "ചംഗം.”. (Tuning fork) എടുത്തു റബ്ബർക്കഷണം കൊണ്ടു ബലമായി അടിക്കുക.
ഹും എന്ന ഒരു മൂളിച്ച കേൾക്കാം. ഇതിന്റെ ശാഖകളെ കെട്ടിത്തൂക്കിയിരിക്കുന്ന പിത്ത്ബോളിന്നരികെ കാണിച്ചാൽ പന്തു വളരെ വേഗത്തിൽ തട്ടപ്പെടുന്നതായി കാണാം. ആ മൂളുന്ന 'ചംഗ'ത്തെ തലകീഴായി കണ്ണാടിക്കോപ്പയിലുള്ള വെള്ളത്തിന്മേൽ തൊടുവിക്കുക.വെള്ളം വളരെ ചെറിയ തുള്ളികളായി നാലുപാടും തെറിക്കുന്നതു കാണാം. ചംഗത്തിന്റെ കവരങ്ങളെ തൊട്ടാൽ ശബ്ദം
നിന്നുപോകും.ആയതിനാൽ സ്പന്ദനമാണു ശബ്ദമുണ്ടാക്കുന്നതു് എന്നു സ്പഷ്ടമാണല്ലൊ.
സ്പന്ദിക്കുന്ന വസ്തുക്കളാണു, ശബ്ദമുണ്ടാക്കുന്നതെന്നു
നാം പഠിച്ചു. ശബ്ദം എങ്ങിനെയാണ് സഞ്ചരിക്കുന്നത്.
ദൂരത്തു നില്ക്കുന്ന ഒരാൾ ഊതുന്ന ഓടക്കുഴലിന്റെ ശബ്ദം
നാമെങ്ങിനെ കേൾക്കുന്നു. ശബ്ദത്തിനു സഞ്ചരിക്കുന്ന
തിന്നു സഹായിക്കുവാൻ വല്ല പദാൎത്ഥങ്ങളുമാവശ്യമുണ്ടോ
എന്നു അറിയുക.
ശബ്ദത്തിനു സഞ്ചരിക്കുവാൻ ആധാരമായിട്ടു ഒരു
പദാൎത്ഥമാവശ്യമാണ്. വാതകം, ദ്രവം, ഘനം എന്നീ
രൂപങ്ങളിലാണല്ലോ പദാൎത്ഥങ്ങൾ. അതിനാൽ ഈ മൂന്നു
തരത്തിലുള്ള ദ്രവ്യങ്ങളും ശബ്ദത്തെ വഹിച്ചുകൊണ്ടുപോകുന്നു. പദാൎത്ഥമൊന്നുമില്ലാത്ത ഒഴിഞ്ഞ സ്ഥലത്തിൽ കൂടി രിക്തമായ സ്ഥലത്തുകൂടി (vacuum) ശബ്ദം സഞ്ചരിക്കയില്ല.