98 പ്രകൃതിശാസ്ത്രം ശബ്ദം മനുഷ്യന്നു പുറമേയുള്ള ലോകത്തെപ്പറ്റി അറിവു സിദ്ധിക്കുന്നതിനുതകുന്ന ഏറ്റവും പ്രധാനമായ ഒരു സഹായമാണു വെളിച്ചം. വെളിച്ചമില്ലെങ്കിൽ കണ്ണിനു ഒന്നും വ്യക്തമായിട്ടു വിഷയമാവുകയില്ല. പിന്നെ പ്രധാനമായതു ശബ്ദമാകുന്നു. ചെവി വഴി ക്കാണു ശബ്ദം ഹേതുവായ അറിവു നമുക്കു ലഭിക്കുന്നതു്. ശബ്ദത്തിന്റെ അലകൾ ചെവിയിൽ വന്നടിച്ച് അവിടെ യുള്ള ഒരു തോലിനെ ഇളക്കുന്നതുകൊണ്ടാണു നമുക്കു കേൾ പാൻ കഴിയുന്നത്. മനുഷ്യനു സുഖമായി കഴിഞ്ഞ കൂടു വാൻ ചുറ്റുമുള്ള സ്ഥിതികളെപ്പറ്റി അറിവുണ്ടായിരി ക്കേണ്ടതുകൊണ്ടു ശബ്ദത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ. നമുക്കു ശബ്ദം ഒരുതരം പ്രവർത്തനശക്തിയാണു (energy). സ്പന്ദിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങളിൽനിന്നാണു ശബ്ദ മുണ്ടാവുന്നതു്. പരീക്ഷണം: ഒരു സൈക്കൾ ബെല്ലോ സാധാ രണ മണിയോ ' അടിക്കുക. ശബ്ദമുണ്ടാവുന്നത് ഒരു ലോഹദണ്ഡം മണിയിൽ ബലമായി അടിക്കുന്നതു കൊണ്ടാണല്ലോ. ഈ അടി നിമിത്തം ലോം ബെല്ലിന്റെ അതിവേഗത്തിൽ സ്പന്ദിക്കുന്നു. ശബ്ദിക്കുന്ന മണിയേ ചുണ്ടിന്നരികയോ ചെവിക്കരികയോ നമുക്കു ഒരു ച്ചാൽ ഈ സ്പന്ദനം അറിയാവുന്നതാണു്. തരിപ്പുതോന്നും. ബെല്ലിൽ കൈവെക്കുക. ശബ്ദം നിന്നു കാരണമെന്തു സ്പന്ദനം നിന്നുപോകുന്നതു പോകും.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/108
ദൃശ്യരൂപം