Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിദ്യുജ്ജനക യന്ത്രങ്ങൾ 103

തോലു പൊളിച്ച തവളകളെ എടുക്കുകയായിരുന്നു. വിദ്യുച്ഛക്തിയന്ത്രത്തിന്നടുത്തു കിടന്നിരുന്ന ഒരു പേനക്കത്തി കൊണ്ടു തവളയെ തൊട്ടപ്പോൾ തവളയുടെ തുട പെട്ടെന്നു ഞെട്ടി. അതുമാതിരിതന്നെ ഒരു ഇരുമ്പുകമ്പിയിൽ തവളകളെ തൂക്കിക്കൊണ്ടിരിക്കുമ്പോഴും തവള ഞെട്ടുന്നതായി കണ്ടു. തവളയെ തൂക്കിയതു ചെമ്പാണിയിലായിരുന്നു. തവള തീരെ മരിച്ചിട്ടില്ലാത്തതിനാൽ അവയുടെ ഞരമ്പുകളിലുണ്ടായിരുന്ന വിദ്യുച്ഛക്തികൊണ്ടാണ് ഞെട്ടലുണ്ടായതെന്നദ്ദേഹം ധരിച്ചു. എങ്കിലും ഈ പരീക്ഷണമാണു വിദ്യുൽപ്രവാഹത്തിന്റെ കണ്ടുപിടുത്തത്തിനു കാരണം.

വോൾടാ എന്ന ഒരു ശാസ്ത്രജ്ഞൻ മേല്പറഞ്ഞ വർത്തമാനം കേട്ടു ചില പരീക്ഷകൾ നടത്തി. പലതരത്തിലുള്ള ലോഹത്തകിടുകളെ നനഞ്ഞ പദാർത്ഥങ്ങളോടു ചേർത്തു പരീക്ഷണങ്ങൾ നടത്തിയപ്പോൾ രണ്ടു വ്യത്യസ്തലോഹങ്ങൾ ഒരു ദ്രാവകത്തിൽ മുക്കുന്നതിനാലാണ് വിദ്യുച്ഛക്തിയുണ്ടാവുന്നതു എന്നദ്ദേഹം കണ്ടുപിടിച്ചു. പിന്നീട് അദ്ദേഹം ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തി വിദ്യുജ്ജനകപാത്രങ്ങൾ ഉണ്ടാക്കി. നമുക്കും ആ മാതിരി പാത്രം എളുപ്പത്തിൽ ഉണ്ടാക്കാം.

ഒരു കണ്ണാടിപ്പാത്രമെടുത്തു അതിൽ കുറെ ന്യൂനവീര്യമായ ഗന്ധകാമ്ലം ഒഴിക്കുക (Dilute Sulphuric Acid). ഒരു തുത്തനാകത്തകിടും ഒരു ചെമ്പുതകിടും എടുത്തു അവയിൽ രണ്ടു ചെമ്പുകമ്പികൾ വിളക്കിപ്പിടിപ്പിച്ചതിന്നുശേഷം അവയെ ആമ്ലത്തിൽ ആഴ്ത്തുക, കമ്പികളുടെ അറ്റങ്ങളെ ഘടിപ്പിച്ചാൽ തുത്തനാകത്തകിടിൽ നിന്നു വളരെ ചെറി