താൾ:Prahlatha charitham Kilippattu 1939.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 <poem> നൂറു വയസ്സു പുരുഷായുസ്സെന്നതു

  • കൂറും ചിലർ നൂറ്റിരുപതെന്നും ബലാൽ

എന്നതിൽ പാതിയും നിദ്രയായ്പോയിടു- മൊന്നുമറിയാതെ പൈതലായൊട്ടു നാൾ സ്നാനാശനാർത്ഥമായ് പോം ചില കാലവും മാനേന മറ്റുള്ള കാലവും പോയിടും. പുണ്യകർമ്മം ചെയ്വതിന്നു കാലം നുണ- മെണ്ണുകിലില്ലെന്നു വന്നു കൂടുന്നുതേ. കാലം ദിവസംപ്രതി കഴിയുന്നതും കാലൻ വരുന്നതുമോർക്കയില്ലൊട്ടുമേ. പെട്ടന്നിഹലോകദുഃഖമിച്ചൊന്നതു; കേട്ടുകൊൽവിൻ പരലോകദുഃഖമിനി.

സൽകർമ്മഹീനം വസിക്കും ദശാന്തരേ അർക്കജദൂതരഞ്ഞീടുമപ്പൊഴേ. തൊണ്ടയിൽ ശ്ലോഷ്മവും ബന്ധിച്ചുകൊണ്ടഹോ മിമ്ടുവാനും വശമല്ലാതെ വന്നിടും. വിങ്ങി നിന്നീടുന്ന ശ്വാസദണ്ടത്തിനാ- ലങ്ങുടനാർത്തനായ് വീണുഴയ്ക്കും വിദൌ ബന്ദുവായുള്ള ജനങ്ങളും വന്നു നി- ന്നന്തികേ കേഴുന്നതും കണ്ടു സംഭ്രമാൽ ഭീഷണരാം യമദൂതരവരുടെ വേഷവും കണ്ടു ഭയം പൂണ്ടു മാനസേ

ആർത്തരാം ബന്ദുക്കൾ നോക്കിരിക്കവേ പേർത്തു യമഭടന്മാരുമടുത്തുടൻ <poem>

  • പറയും xയമദൂതർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/95&oldid=167036" എന്ന താളിൽനിന്ന് ശേഖരിച്ചത്