താൾ:Prahlatha charitham Kilippattu 1939.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

85 <poem> പാടു പെട്ടൊന്നുമേ കിട്ടാഞ്ഞു സന്തത- മാടലോടുമിരുന്നീടും ദിവാനിശം. ആര്യനാകുന്നതു ഞാനെന്നു മാനസസേ കാര്യമായുള്ളതെന്തെന്നുമറിഞ്ഞിടാ. കമ്ടവരോടു കയർത്തു പലതര- മിണ്ടലായിക്കഴിയും കാലമത്രയും. ആർത്തിയോടക്കാലമങ്ങനെ പോയിടും വൃദ്ധതയും വന്നുകൂടുമനന്തരം. 2060

ചൊല്ലാവതല്ല വാർദ്ധക്യത്തിലുള്ള ഴ- ലുള്ലളളിൽ‌ നിനപ്പിനസുരകുമാരരേ! കൈകാൽ തളർന്നു ബലവും കുറഞ്ഞുട- നാകവേ രോമങ്ങളും വെളുത്തേറ്റവും പല്ലുമുതിർന്നു ചൊല്ലുമിഴന്നുണ്ടലാ- യെല്ലുകളും പ്രെകാശിച്ചുകൊണ്ടങ്ങനെ നേത്രത്തിൽ നിന്നു നീരുമൊഴുകിസ്സദാ ഗാത്രവും ശുഷ്കിച്ചുകൊണ്ടു വിവശനായ്, ശ്വാസങ്ങൾ മുട്ടിശ്വസനൻ കുപിതനായ് കാസവും പൂണ്ടു വീർത്തെത്രയുമാർത്തനായ് 2070

ദാരീദ്രവും ചൊല്ലു കേളാത മക്കളും ദാരവും നിന്ദചെയ്യും പുനരേറ്റവും മാനസേ ദാരസുദരെന്നൊരാശയാ വാനരം പോലെ കപിതനായ് കേവലം ബക്ഷണമോരോന്നിലാശയുണ്ടാമതു ഭക്ഷിക്കില്ലൊട്ടുമേ കക്ഷിക്കു ചേർന്നിടാ. ആധികൾ വ്യാധികളെന്നിവയൊക്കെയും ബോധിച്ചു കൂടീടുമോപറഞ്ഞീടുകിൽ?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/94&oldid=167035" എന്ന താളിൽനിന്ന് ശേഖരിച്ചത്