താൾ:Prahlatha charitham Kilippattu 1939.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 <poem> സാരമായുള്ള പുരുഷാർത്ഥമെന്നോർത്തു ഘോരമായുളള കാറ്റും വെയിലേൽക്കയും, 2030

കാടുകൾ കാട്ടി നടന്നു വീവശനാ- യാടലോടേ കഴിഞ്ഞീടും ദശാന്തരേ അക്ഷരാഭ്യാസേ നിയോഗിച്ചു ചെയ്യുന്ന ശിക്ഷകളെല്ലാം പറഞ്ഞാലൊടുങ്ങുമോ? ഒട്ടുമറിയാതെ കാലത്തു വേദന പെടട്ടന്നിവണ്ണമനുഭവിച്ചിട്ടുടൻ യൌവനകാലത്തിലുള്ള ദുഃഖത്തെയും ചൊവ്വോടു ചൊല്ലുവാൻ *വല്ലകില്ലൊട്ടുമേ. മന്മഥബാണം തറച്ചു വിവശനായ് സമ്മതമല്ലാതെ കർമ്മങ്ങൾ ചെയ്കയും, 2040

പഞ്ചേന്ദ്രിയങ്ങൾ മനസ്സിനെ വല്ലാതെ ചഞ്ചലമാക്കിച്ചമച്ചു വലിക്കയും, സൌഖ്യമായോരോന്നു വേറമെന്നോർക്കയാൽ ദുഃഖമല്ലാതേ സുഖലേശമില്ലഹോ! സജ്ജനത്തോടു സഖിത്വമുണ്ടാകയും, വിത്തമാർജിക്കേണമെന്ന നിനവിനാൽ സത്തുക്കളോടു ധനങ്ങൾ പറിക്കയും, തന്നുടേ ദാരത്തിനൊന്നും കൊടാതെ മ- റ്റന്യദാരത്തിനെക്കാമിച്ചു കൊൾകയും, 2050

മോഹമോടും ധനമെന്നോർത്തു തന്നുടെ ദേഹത്തെയും മറന്നിട്ടു നടക്കയും,

  • വല്ലുകില്ല=ശക്തനാകയില്ല












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/93&oldid=167034" എന്ന താളിൽനിന്ന് ശേഖരിച്ചത്