താൾ:Prahlatha charitham Kilippattu 1939.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

87 <poem>

  • യാതനാദേഹത്തിലാക്കീട്ടു ജീവനെ

വേദന ചേർക്കുന്നതും പറയാവതോ? പാശേന കെട്ടി വലിക്കും ചില വഴി സൂചികൾ നാട്ടി നടത്തുവോരങ്ങതിൽ നന്നായ് വറുത്ത മണലിലിഴയ്ക്കയു- മുന്നതമാം ഗിരിമേൽ നിന്നുരുട്ടിയും അങ്കശഞ്ചോഗരേ കുത്തി വലിച്ചിട്ടു സങ്കടം ചേർക്കുന്നതെത്രയും ഭീക്ഷണം. 2110

ലോഹത്തിനാൽ പഴുപ്പിച്ചോരു നാരിയെ മോഹേന ചേർത്തു തഴുകിപ്പരേറ്റവും. ശ്വാക്കളെക്കൊണ്ടു കടിപ്പിക്കയും പുന- രാക്കമേറും സർപ്പജാലങ്ങൾ ചുറ്റിയും പക്ഷിജാലം നയനങ്ങലിൽ കൊത്തിയും കുക്ഷിയിൽ മുൽഗരംകൊമ്ടു താഡിക്കയും. ആയുധജാലത്തിനാലുടലെങ്ങുമേ കായത്തെ വെട്ടിപ്പിളർന്നുകൊണ്ടങ്ങനെ ഉപ്പും മുളകും കലക്കിച്ചമച്ചുടൻ തപ്പാതെ മെയ്യിലെല്ലാം ചൊരിഞ്ഞീടുവോർ 2120

വൈതരണീനദിതന്നിൽ നീന്തിക്കയും, ദൂതർ കൊടിലുകൾ ചുട്ടു വലിക്കയും, കല്ലു ചുമത്തിയും ചക്കിലിട്ടാട്ടിയും തല്ലിയും പാറമേൽ കൊണ്ടേയുരുട്ടിയും, ചെമ്പുകിടാരത്തിലിട്ടു വറുക്കയും, വമ്പോടു കാലസൂത്രത്തിൽ കിടത്തിയും,

  • മരണാനന്തരം ദുഃഖാനുഭവത്തിനായുള്ള ദേഹം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/96&oldid=167037" എന്ന താളിൽനിന്ന് ശേഖരിച്ചത്