താൾ:Prahlatha charitham Kilippattu 1939.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 <poem> ദാനധർമ്മാദികൾ ചെയ്പേനനുദിനം പാനീയശാലകളും ചമച്ചീടുവൻ 1980

ഉത്തമവൃക്ഷങ്ങൾ*പദ്ധതിക്കന്തികേ ബദ്ധമോദം ചമയ്ക്കുന്നതുമുണ്ടു ഞാൻ ഭിക്ഷുകന്മാരേ വരുത്തി മാനേന ഞാൻ ഭിക്ഷയും മാർഗ്ഗമായിക്കൊടുത്തീടുവൻ സേതു മുതലായ തീർത്ഥങ്ങളൊക്കയു- മാദരപൂർവ്വമാടീടുന്നതുണ്ടു ഞാൻ ഭക്തരോടും സദാ ചേർന്നുകൊണ്ടീടുവൻ ഭക്തിമാർഗ്ഗത്തെയുമാചരിപ്പേനഹം ഇത്തരമൂമ കണ്ടുള്ള കിനാവുപോൽ ചിത്തേ നിനച്ചിട്ടിരിക്കും ബഹുവിധം. 1990

നിർബന്ധമെല്ലാം നിനവോടനുഭവി- ച്ചർഭകനുത്ഭവിച്ചീടും ധരിത്രിയിൽ. മൂർച്ഛിതനായ് വശംകെട്ടു പുഴുപോലെ മെച്ചമേ രോദനംചെയ്യുമല്ലോ സദാ. ഘോരമാകുമുദരോപദ്രവമിവ പാരാതെ കേട്ടുകൊൾവിൻ നിങ്ങളേവരും. ധാത്രിതന്നിൽ ജനിച്ചാലുള്ള വേദന- യെത്രയും ഘോരമത്രേ നിനച്ചോളവും വ്യാധികളുണ്ടു പലതരം പൈതലെ- ബ്ബാധിപ്പതിന്നു വിധി വശത്താലഹോ! 2000

ഈച്ചയുറുമ്പു കടിക്കുന്ന നേരത്തു വാച്ച ദുഃഖേന രോദിക്കും തെരുതെരെ.

  • പദ്ധതി=വഴി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/91&oldid=167032" എന്ന താളിൽനിന്ന് ശേഖരിച്ചത്