താൾ:Prahlatha charitham Kilippattu 1939.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 81 കശ്മലമാം മലമൂത്രഗന്ധങ്ങളും വിസ്മയമാം ചില പാമ്പും പുഴുക്കളും അമ്ലകടുലവണാദികളെന്നിവ- യമ്മതാൻ രൂക്ഷമായ് ഭക്ഷിപ്പതൊക്കെയും ജാഠരവഹ്നിസന്താപമൊരു പുറം കൂടെകൃമിബാധകൾ മറ്റൊരു പുരം 1960

അത്രയുമല്ല ജരായുവെന്നുള്ളൊരു ചിത്രമായുള്ളോരുറുപ്പയിൽ ബദ്ധനായ് നാലു മുഴമാം സിരയാലെയേറ്റവും ചാലവേ കെട്ടിപ്പരവശം പൂണ്ടുടൻ ക്ഷതൃഡാദികളാലേറ്റമുപദ്രവ- മിത്തരമെല്ലാം പറഞ്ഞുകൂടീടുമോ? ഹന്ത വ്യഥകൾ പറഞ്ഞിടും തന്നുടെ ചിന്തയിലും ബഹുചിന്തയുണ്ടായ് വരും. പൂർവ്വജന്മങ്ങളിൽ ചെയ്തുള്ള കർമ്മങ്ങൾ സർവ്വവുമപ്പോളറിയായ് വരുമഹോ! 1970

മുന്നിൽ ഞാൻ ചെയ്ത കർമ്മത്താൽ ഭവിച്ചിതു- മിന്നി ഞാനീശ്വരസേവ ചെയ്തീടുവൻ ഭക്ത്യാ മുകന്ദനെസ്സേവിച്ചു കൊണ്ടിനി മുക്തി വരുത്തുവനില്ല കില്ലേതുമേ ഇത്തരം ചിന്തിച്ചു ദുഃഖിച്ചു കേവലം മത്തനായ് ഗർഭപാത്രേ വസിക്കും ചിരം. മാതാവുതന്നുടെ ഗർഭത്തിൽ നിന്നുടൻ ജാതനാകിൽ ഹരിയെ *സ്മരിച്ചൂട്ടിനി

  • സ്മരിച്ചിട്ടിനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/90&oldid=167031" എന്ന താളിൽനിന്ന് ശേഖരിച്ചത്