താൾ:Prahlatha charitham Kilippattu 1939.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80 <poem> അപ്രയുക്തം ഭൂഗുണാ ന യഥാ തഥാ (1) സബ്രഹ്മചാരികൾ ചോജിച്ചരുളിനാർ: "കല്യാണരൂപിൻ!സഖേ!പറഞ്ഞീടണ- മുള്ള വണ്ണം നിന്മഹിമകളൊക്കെയും എള്ളോളമില്ലിഹ ലോകത്തിലാശ താ- നുള്ളിലെന്നുണ്ടു നിനച്ചു സന്തോഷവും രാജാവു ചെയ്യിച്ച ഹിംസകളൊക്കെയും വ്യാജഹീനം നിനക്കേലാഞ്ഞതെന്തഹോ! ഞങ്ങളോടു പറയാമെന്നിരിക്കിലോ മംഗലാതാമാവേ! പറയേണമൊക്കെയും."

ആദരവോടവർ ചോദിച്ച നേരമ- ങ്ങാദിദേവപ്രിയനും പറഞ്ഞീടിനാൻ. "ദാനവപുതിരരെ! കേട്ടുകൊണ്ടീടുവിൻ മാനേന ഞാൻ പറഞ്ഞീടുന്നതൊക്കെയും. ഓർക്കുന്ന നേരമിജ്ജന്മമെന്നുളളതും സൌഖ്യമെന്നല്ലയോ തോന്നുന്നു മാനസേ? നിശ്ചലമെന്നു നിനയ്ക്കൊലാ ചെറ്റുമേ പിച്ചകളൊക്കയും കെട്ടുകൊണ്ടീടുവിൻ. ഉണ്ടൊരു ചക്രം ജനനമരണമെ- ന്നിണ്ടലായിട്ടു ജീവാത്മാവിനെത്രയും.

ആദികാലേ മാതൃഗർഭപാതിരമതിൽ വേദനയോടു ജനിക്കുമജ്ജീവനും മൂത്രപുരീഷങ്ങളോടു കലർന്നുടൻ ഗാത്രമെന്നിട്ടൊരു(2)പാത്രമുണ്ടായ"വരും

(1)ഗുരുവിന്റെ പ്രേരണ കൂടാതെ, (2)ഗാത്രമെന്ന ഒരു,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/89&oldid=167030" എന്ന താളിൽനിന്ന് ശേഖരിച്ചത്