താൾ:Prahlatha charitham Kilippattu 1939.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 79

  • താപത്രയാഗ്നിയെ വെന്ന ജനങ്ങൾക്കു

ദീപിക്കുമഗ്നിയാൽ ഭീതിയുണ്ടാകുമോ? പാവകൻ തന്നീന്നു ബാലനുമത്ഭുതം ജീവിച്ചൂ പോന്നതു കണ്ടു ഹിരണ്യനും 1910

ഭീഷണമായ് കരവാളുമിളക്കീട്ടു രോഷേണ ബാലനെ വെട്ടുവാൻ ചാടിനാൻ. എന്നതു കണ്ടു ഗുരുവുമമാത്യരും ചെന്നു കോപം തളർത്തിട്ടു ചൊല്ലീടിനാർ "മങ്ങാതെ ബാലനോ വീരനാം നിന്നുടെ- യിങ്ങനെയുള്ള കോപത്തിനാളായതും? സ്വൽപം കടക്കൺ ചുവന്നുതെന്നാകില- ന്നപ്പൊഴുതേ കടലേഴും വരണ്ടുപോം കീർത്തി കേട്ടിട്ടു രിപുക്കളങ്ങൊക്കയു- മാർത്തരായോടി മറഞ്ഞു കൊണ്ടീടിനാർ 1920

എത്രയുമേററം പുകഴുടയോരു നീ പുത്രനെക്കൊൽവതനുചിതമെന്നറി ഇന്നിയുമൊട്ടു ബോധിപ്പിച്ചുകൊള്ളണ- മൊന്നിലുമാവതല്ലെങ്കിൽ വധിച്ചിടാം." എന്നവർ ചൊല്ലിക്കുമാരനെ വീണ്ടുടൻ പിന്നെയുമഭ്യസിപ്പാൻ നിയോഗിച്ചുതേ. ധന്യനാം ബാലനെക്കൊണ്ടുപോയ് കാവ്യനും മന്നമേപോലെ പഠിപ്പിച്ചു മേവിനാൻ. മംഗലനാകിയ പ്രഹ്ലാദബാലനും ചങ്ങാതിമാരുമായഭ്യസിക്കും വിധൌ 1930

  • ആദ്ധ്യാത്മികം, ആധിഭൌതികം, ആധിദൈവീകം എന്ന ത്രി

വിധതാപങ്ങളാകുന്ന അഗ്നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/88&oldid=167029" എന്ന താളിൽനിന്ന് ശേഖരിച്ചത്