താൾ:Prahlatha charitham Kilippattu 1939.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 <poem> എന്നതു കേട്ടു കോപേന മനുജനും പിന്നെയും ഭ്രതൃജനത്തോടു ചൊല്ലിനാൻ ദൂതരാം നിങ്ങൾ പ്രഹ്ലാദനാം ബാലനെ പ്രേദാധിപപുരത്തിന്നയച്ചിടുവിൻ ശിക്ഷയാ കാലും കരങ്ങളുംബന്ധിച്ചു പ്രക്ഷോപണം ചെയ്ത തീകു്കുഴിയിലിനി അല്ലാതെ കണ്ടിവൻതന്നെയിന്നാക്കുമേ കൊല്ലാവതല്ലെ"ന്നു ചൊല്ലും ദശാന്ദരേ

ചൊന്നവണ്ണംതന്നെ ബന്ധിച്ചു ദൂതജം വഹ്നികണ്ഡത്തിലാമ്മാറു പാട്ടീടിനാർ. തൈലവമാജൃവും കൊണ്ടുവന്നിടുഴർ ബാലനു മീതേ ചൊരിഞ്ഞു നിന്നീടിനാർ. സന്തോഷമോടഴർ ചെന്നു ചൊല്ലീടിനാർ വെന്തു പോയെന്നു മൈതത്യേന്ദ്രെനോടാരോൽ സന്തുഷ്ടരനായിത്തെളിഞ്ഞസുരേന്ദ്രനും ചിന്ദയും തീർന്നു ഞെളിഞ്ഞു മരുവിനാൻ. കേൾക്ക മഫീപതേ! ബാലനനന്തരം തീക്കുഴി തന്നിൽ വാണീടും ദശാന്ദരേ പാൽക്കടലിൽ മഹർദ്വീപേ വിമോഹനേ ആക്കമേറും നവരത്നമാം മണ്ഡപേ ഭോഗിതല്പേ ദ്ദ്രമാപരിശോഭിതം ലോകനാഥം ഹരിം ചിന്തിച്ചു മാനസേ വാഹ്നിയുമെത്രയും ശീതളമായിട്ടു ചന്ദനമെന്നപോലെ ചമഞ്ഞു തദാ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/87&oldid=167028" എന്ന താളിൽനിന്ന് ശേഖരിച്ചത്