താൾ:Prahlatha charitham Kilippattu 1939.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

77 <poem> ഓരാതെ കണ്ടു സുഖം ഭൂജിച്ചീടുകിൽ പാരാതെ ദുഃഖമനുഭവിക്കും ദൃഢം. 1860

ആദികാലേ ഫരിയെബ്ഭജിക്കായ്കിലോ 
വേദനാകാലത്തിലാവതുമില്ലഹോ!

ദൂരം വഴി തുണയെന്നിയേ പോയിട്ടു വൈരിയെക്കണ്ടുകാണ്മാൽ ഫലമെന്തഹോ! സത്സംഗമില്ലായ്കകൊണ്ടുതന്നേ ഭവാൻ മത്സരമച്ചുതനോടു തുടർന്നതും. എന്നും ഹരിയെ തൃജിക്കയില്ലങ്ങു ഞാ- നെന്ന ചൊൽ കേട്ടുടൻ‌ കോപിച്ചു ദാനവൻ മാനേന ദിഗ്ഗജാനാഹുയ തന്നുടെ സ്മനുവെടക്കാൽവാൻ നിയോഗിച്ചരുളിനാൻ.1870

മത്തഗജങ്ങളുമപ്പോഴേ ചെന്നിട്ടു കത്തിനാർ ക്രർത്തുമുർത്തുള്ള മന്തങ്ങളാൽ, തുമ്പിക്കരത്താലെടുത്തുയർത്താശു സംഭ്രമത്തോടെറിവാൻ തുടങ്ങും വിധൗ വിസശ്വമൂർത്തിം പുരുഷോത്തമം മാനസേ വിശ്വസിച്ചിട്ടിരുത്തിട്ടിരുന്നീടിനാൻ ബാലനും നേരേ ഗിരികളെയമ്മാലമാടുന്ന സാരരായുള്ള ഗജങ്ങൾക്കു ബാലനെ ഒട്ടുമനക്കരുത്താഞ്ഞിട്ടു ഖിന്നരായ് വട്ടത്തിൽ നിന്നുനഴന്നീടിനാരാർത്തരായ്. 1880

ദാനവനോടു ചൊല്ലീടിനാർ "നിന്നുടെ സ്മനുവെക്കൊല്ലുവാനാവതല്ലങ്ങളാൽ"

  • വിളിച്ചു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/86&oldid=167027" എന്ന താളിൽനിന്ന് ശേഖരിച്ചത്