താൾ:Prahlatha charitham Kilippattu 1939.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നപോലെ ഭവെമെന്ന സുഖങ്ങളും
നന്നയറഞ്ഞു നിരാശവായ് വാഴു നീ.
വിഷ്ണുകഥയാം നദിയില്] കളിച്ചിട്ടു
ത്രഷ്ണയാം സംസാരതാപം കളകിലോ
​​​എന്നതോളം സംസാരതാപം മറ്റിനി-
യൊന്നുമില്ലെന്നു തോന്നുന്നിതെൻറമാനസേ
ഉക്തികളിങ്ങനെ കേട്ടു ഹിരണ്യനും
കത്തിന ചിത്തമോടും പറഞ്ഞീടിനാൻ
ലക്ഷണമില്ലാത ബാലകനിന്നു വ-
ന്നിക്ഷണം ചൊന്നതെല്ലാവരും കേട്ടിതോ? 1330

ഒട്ടുമേ ശങ്കിയായതേ മമ വൈരിയയെ-
പ്പുഷ്ടമോദേന പുകണ്ണ ചൊല്ലീടിനാൻ
തന്നുടെ മാനസേ പൊങ്ങിന വേദന
പിന്നെയാരുമറിയാതെ മറച്ചവൻ
സന്തോഷഭാവവും ഭാവിച്ചു ദാനവ-
നന്തരാതൻമകനോടു ചൊല്ലീടിനാൻ;
എന്തു പറഞ്ഞതിനിയൊരിക്കലതു
ചന്തമായിട്ടു കേൾക്കണമല്ലോ മമ
ആകാതെയാക്കിയാൽ കല്യമാകോതെയായ്
പോകമെന്നുണ്ടായൊരു കേളിയുമിങ്ങനെ. 1340

പ്രത്യക്ഷമായിട്ടു കാണുമാറായിതു
സത്യം തവ മൂലമായിട്ടിനിക്കിഹോ!
സക്തിയോടും ഹരിയെ സ്മരിക്കെന്നുള്ള
ഭക്തിമാർഗത്തെപ്പഠിപ്പിച്ചതാരെടോ?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/60&oldid=167024" എന്ന താളിൽനിന്ന് ശേഖരിച്ചത്