താൾ:Prahlatha charitham Kilippattu 1939.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാമാദികൾക്കു വശനാകുമൂലമായ്
പൂമകൾ കാന്തനെ കൈവെടിഞ്ഞു ഭവാൻ
ആതപമാകിയ താപത്രയമേറ്റ
മാധവനാമസരസി മുങ്ങീടുവാൻ
മാർക്കുന്നനേരത്തു തോയം കുടിക്കുന്ന
ഗോക്കളെയാട്ടുന്ന പാപികളെപ്പോലെ.
ആറു രിപ്പീക്കളായുള്ളവ തമ്മെയും
നേരെ ജയിച്ചുകൊള്ളുന്നവൻ ശക്തിമാൻ 1790

ഓരാത്തതെന്തു തവ ബലമെന്നു മാം
നേരേപറഞ്ഞുവല്ലോ താതനും പുരാ
എന്നുടെ ശക്തിയെ ഞാനറിഞ്ഞീടിനേ-
നിന്ദിരാവല്ലമെന്നതു കാരണം
നാമവും രൂപവുമില്ല വിധൗ
ദാമോദരനെരിഞ്ഞു കൊള്ളേണമേ,
ഭൂഷണമായ് ഭവാൻ ശൗരിയെച്ചൊന്നതു
ഭൂഷണമല്ല പുരുഷോത്തമനതും.
ബ്രഹ്മത്തിനാദിയുമന്തവുമില്ലെന്നു
നിർമ്മലന്മാർ പറഞ്ഞീടുന്നു സന്തതം. 1800

ഭേദമില്ലാത പരബ്രഹ്മരൂപിയെ-
ബ്ബോധം വരുത്താവതോ പറഞ്ഞേവനും?
തന്നുടെ വായ്ക്കടങ്ങാതെ ഫലത്തിനെ
മന്നിലാരാനും വിഴുങ്ങി നിന്നീടുമോ?
നാവിനെളുപ്പമായിട്ടിരുന്നീടുന്ന
ഗോവിന്ദനാമത്തിനുണ്ടോ കുറവുകൾ?
പൃത്ഥിയിലുള്ള മണൽത്തരിയെണ്ണിയാലു-
മുത്തമനാമഫലം പറയാവതോ?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/59&oldid=167023" എന്ന താളിൽനിന്ന് ശേഖരിച്ചത്