താൾ:Prahlatha charitham Kilippattu 1939.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുഷ്ടരായുള്ളോരസുരതമപ്പൊഴേ
പെട്ടെന്നു പ്രഹ്ലാദനാകിയ ബാലനെ
ചൊട്ടച്ചുരിക കടുത്തില വാളുക-
ളീട്ടി മുസലം പരിഘ ചക്രങ്ങളും 1690

........................
ദണ്ഡു ശൂലം ചാപമെന്നിവറ്റാലുടൻ
ചൂഴും വളഞ്ഞുടൻ വെട്ടിയും കുത്തിയും
കോഴപ്പെടുക്കും ദശാന്തരേ ബാലകൻ
ഉഷ്ണീഷമായന്നവനെന്നറികെടോ!
വിഷ്ണുസ്മരണയായുള്ളൊരു മാനസം.
വീരവരായുധമേൽക്കും ദശാന്തരേ
നാരായണൻ തലോടുന്നുപോൽ ബാലനെ
അന്നേരമങ്ങു പരായുധമൊക്കവേ
ഭിന്നങ്ങളായിപ്പൊടിഞ്ഞു തെറിച്ചുതേ. 1700

പാരം ചിതറുന്ന ശാസ്ത്രം തറച്ചുടൻ
കീറിയസുരകളും പതിച്ചീടിനാർ.
വിസ്മയമെന്നു ചിന്തിക്കലാം ഭ്രപതേ!
വിസ്മയമല്ല ഭക്തന്മർക്കിവയെടോ!
ബാലനെകൊല്ലെരുതാഞ്ഞിട്ടവർകളു-
മലസ്യമോടസുരേന്ദ്രമൂചേ ഭയാൽ;
കൊന്നുകൂടാ ഭവാൻതന്നുടെ ബാലനെ-
യിന്നടിയങ്ങളാലെന്നറിയേണമേ
കേട്ടു കോപേന താമ്രാക്ഷോ ഹിരണ്യനു-
മഷ്ടനാഗങ്ങൾ വിളിച്ചിട്ടു ചൊല്ലിനാൻ 1710












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/61&oldid=167025" എന്ന താളിൽനിന്ന് ശേഖരിച്ചത്