താൾ:Prahlatha charitham Kilippattu 1939.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നവൻമനസേയോര്ക്കും ദശാന്തരേ
വന്നു വണങ്ങിനാന് പ്രഹ്ലാദനാരദരാൽ
കാലു രണ്ടും നമിച്ചോരു
ബാലകന്തന്നെയടുത്തു ഹിരണ്യനും 1300

സ്നേഹപരവശനായിട്ടു തന്നുടെ
ദേഹത്തിനോടോന്നണച്ചു പുല്]കീടിനാൻ
വൈകാതവണ്ണം മടിയിലിരുത്തീട്ടു
കൈകളാലേ തലോടീടിനാൻമെല്ലവേ.
ശീഘ്രംസുകുമാരമൌമേലമ്പിനോ-
ടാഘ്രായ* മന്ദമുചേ സുതനോടവൻ
താത! നീയെത്രയും ബുദ്ധിമാനെന്നു നി-
ന്മാതാ ഗുരുവും പറഞ്ഞു കേല്]പ്പുണ്ടു ഞാൻ
ആത്മജ! നീ പഠിച്ചോരു വിദ്യകളി-
ലാത്മവിശ്വാസം വരുന്നതിന്നായ് മമ 1310

സാരാംശമായുള്ളതു പറഞ്ഞീടണം
ചാരത്തു നില്ക്കും മഹാജനം കേൾക്കവേ
എന്നതു കേട്ടു പ്രഹ്ലാദനുമമ്പോടു
മന്നിലുള്ളോര് തൊഴും പന്നഗശായിയെ
ചേതസാ വാചാ ശരീരത്തിനാലുടന്
പ്രീതിപൂര്]വമൊരുമിച്ചു ക്രപ്പീടിനാന്.
കേട്ടുകൊണ്ടാലും മദീയവാക്യമിതു
വാട്ടമകന്നസുരാധിപതേ! ഭവാന്
പന്നഗത്തിന്]റ ഫണത്തിന് നിഴലതില്
നിന്നു തളര്ച്ചപോക്കീടുകില്ലേവനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/54&oldid=167019" എന്ന താളിൽനിന്ന് ശേഖരിച്ചത്