താൾ:Prahlatha charitham Kilippattu 1939.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂക്കിനുമോർക്കിൽ സുഗന്ധമാകുന്നതു
പാൽക്കടൽവർണ്ണപാദതുളസീദളം
തൽപാദപത്മത്തിലർച്ചനംചെയ്പതു
ശില്പമോടേ കരത്തിന്നലങ്കാരമാം.
നാരായണാലയത്തിങ്കൽ ഗമിപ്പതും
നേരായലങ്കാരമാം പദങ്ങൾക്കഹോ!
ശൌരിയെച്ചിന്തിച്ചുകൊള്ളുന്നതാകിലോ
പാരാതെയുണ്ടാം പുളകവുംമേൽക്കമേൽ.
അങ്ങനെയുള്ള ക്രർപ്പാസമതെന്നിയേ
ഇങ്ങനെയുള്ളവകര്മ്മമത്രേ ദൃഢം. 1280

എന്നിവണ്ണം നിരൂപിച്ചു പ്രഹ്ലാദനും
തന്നുടെതാതെനകൈവണങ്ങീടുവാന്
മന്ദം നടന്നങ്ങു ചെല്ലുന്നതു കണ്ടു
നന്ദനന്തന്നെ ഹിരണ്യനുമാദരായ്
പ്രാഭവമോടു സിംഹാസനമണ്ഡലേ
ശോഭയോടുമിരുന്നീടും ദശാന്തരേ
ദൂരാല് സുതാഗമംവീക്ഷ്യ സന്തുഷ്ടനായ്
പരമായാനന്ദവാരിയിലാണ്ടുടന്
കാരുണ്യമോടു തനയനെക്കണ്ടിട്ടു
പാരംതെളിഞ്ഞീവണ്ണം നിനച്ചിടാന് 1290

മത്തഗജമോ വരുന്നതുമെന്നുടെ
ചീര്ത്തോരു പുണ്യമാം മല്]ക്കുലദീമോ?
എന്നുടെ വേദന പോക്കി നിന്നീടുവാന്
വന്നൊരുഭാഗ്യമോ കാണുന്നതെങ്ങിനെ?
സ്തന്ദനോ കന്ദര്പ്പനോ മറ്റതെന്നിയേ
ഇന്ദുവോ മന്ദം നടന്നു വരുന്നിതം?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/53&oldid=167018" എന്ന താളിൽനിന്ന് ശേഖരിച്ചത്