താൾ:Prahlatha charitham Kilippattu 1939.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഇങ്ങനെയുള്ള മൃഗത്തെയൊരിക്കലു മെങ്ങുമേ പണ്ടു ഞാൻ കണ്ടിട്ടുമില്ലഹോ മെച്ചമായ് മന്നുകൊണ്ടീടിന്നിങ്ങനെ നിഗ്തയമിന്നിതു വിഷ്ണവെന്നുള്ളതും എത്രയും നന്നഹോ കണ്ടുകിട്ടിയതാ ശ്ശത്രുവെക്കൊല്ലുവ നെന്നോർത്തു ദാനവൻ വാളുമിളക്കിയടുക്കുന്നതു കണ്ടു ബാലനും കാലു പിടിച്ചു ചൊല്ലീടിനാൻ താത നീ മൂഢരെപ്പോലെയെന്തിങ്ങനെ നാഥ തുടങ്ങരുതല്ലോ മഹാമതേ ഇന്നിവൻ പന്നഗശായി താനെന്നതു മൊന്നുമറിയാഞ്ഞതെന്തു ഭവാനഹോ എന്നതറിയാതെ ചെന്നെതിർത്തീടുകിൽ കൊന്നീടുമേ ഹരിയെന്നതറിഞ്ഞുകൊൾ ഈരേഴൂലകിന്നു വേരായ് മരുവൂന്ന നാരായണൻ നരസിംഹമായ് വന്നതും പാവകനോടണയുന്ന തൃണംപോലെ ദേവാധിനാഥനോടേല്ക്കരുതൊട്ടുമേ മല്ലാരിയെച്ചെന്നു കൈവണങ്ങീടുകിൽ നല്ലതു വന്നുക്രടും ഭവാനേററവും ഓരാതെ ചെന്നെതിർക്കുന്നിതെന്നീകിലോ നേരെ മൃതനെന്നു നിർണ്ണയിച്ചീടു നീ ഏവം ബഹൂവിധം പ്രഹ്ലാദവാക്യങ്ങൾ ദേവാരി കേട്ടു കുപിതനായേററവും തുള്ളുന്നവാളുമായ് ബാലനെ വെട്ടുവാൻ വല്ലഭമോടുമോങ്ങീടും ദശാന്തരേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/124&oldid=167004" എന്ന താളിൽനിന്ന് ശേഖരിച്ചത്