താൾ:Prahlatha charitham Kilippattu 1939.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

116 <poem> എന്നതു കണ്ടു നരസിംഹരൂപിയു മൊന്നു കുതിച്ചു പിടിച്ചുകൊണ്ടീടിനാൽ കയ്യിലെ വാളും പറിച്ചങ്ങെറിഞ്ഞിട്ടു പയ്യവേയൊന്നു തച്ചാനസുരേന്ദ്രനെ ദാനവവൻപടക്ക്രട്ടങ്ങളൊക്കയും ദീനരായ് മുന്നമേ പോയൊളിച്ചീടിനാർ തല്ല കൊണ്ടപ്പോളസുരനും കോപിച്ചു മല്ലു കൊണ്ടേററു മുകുന്ദനോടേററവും യുദ്ധാവലോകായ നാകവാസികളും സത്വരമന്തരീക്ഷേ നിരന്നീടിനാർ ദാനവനും ഹരിയും തമ്മിലുള്ള പോ രാനയും സിംഹവുമെന്ന കണക്കിനെ ഒന്നുകൊണ്ടും ജയംവാരാഞ്ഞ നേരത്തു തന്നെ മറന്നു കോപിച്ചു മല്ലാരിയും മാധവൻതന്നുടെ കോപം വിലോകിതും ഭീതിയുണ്ടാകയാലെന്ന കണക്കിനെ ആയോധനം കണ്ടു നിന്ന തരണിയും പോയ്മറഞ്ഞീടിനാനംബുധി തന്നിലും പോരും പൊരുതതെന്നോർത്തു മുകുന്ദനും വീറോടു ചെന്നു പിടിച്ചു ഗതശ്രമം പാരം ചുഴററിപ്പിടിച്ചു വേഗത്തോടു വാരത്തിലാമ്മാറു വെച്ചിട്ടു തന്നുടെ ക്രർത്ത നഖങ്ങളാൽ മാറു പിളർന്നിട്ടു ചീർത്ത കോപാൽ കുടർമാലയും ചൂടിനാർ നാഥൻ നഖംകൊണ്ടു മാറു പിളർക്കുമ്പൊ ളാതുരനായ്വന്നു ദാനവവീരനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/125&oldid=167005" എന്ന താളിൽനിന്ന് ശേഖരിച്ചത്