താൾ:Prahlatha charitham Kilippattu 1939.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> പാടവമോടവൻ താഡിച്ച നേരത്തു കോടയിടിപോലെ നാദമുണ്ടായിതേ തെററന്നതു കേട്ടു ഞെട്ടിനാൻ ദാനവൻ മററുള്ളവർകളും മണ്ടിനാർ ഭീതരായ് ഈരേഴു ലോകം പൊടിപെടുമാറുള്ള ഘോരനാദം കേട്ട നേരത്തു ദാനവൻ എട്ടുദിക്കിങ്കലും നോക്കുന്ന നേരത്തു പെട്ടെന്നു സ്തംഭത്തിൽനിന്നു പുറപ്പെട്ടു ഘോരമാകും നരസിംഹാകൃതി പൂണ്ട വാരിജനേത്രനെക്കണ്ടാനസുരനും വട്ടമായുള്ള മിഴിയിന്നു ചെങ്കനൽ ക്കട്ടകൾ പൊട്ടിച്ചിതറുമാറങ്ങനെ പുഷ്ടശ്രിയാ മൊട്ടുവെല്ലുന്ന ദംഷ്ട്രങ്ങൾ ദൃഷ്ട്വാ ഖലമനം പൊട്ടിത്തെറിക്കുന്നു കർണ്ണങ്ങൾ കണ്ടിട്ടു ദണ്ധമുണ്ടാകുന്നു ചണ്ധർക്കു മാനസേ........................... മന്ദരംതന്നുടെ കന്ദരം തന്നെയും നിന്ദ ചെയ്യും മുഖകന്ദരം പാർക്കിലോ നീണ്ടുരുണ്ടുള്ള ഭുജങ്ങളെക്കണ്ടുള്ളി ലിണ്ടലായ് കണ്ടവരൊക്കയും മണ്ടിനാർ ദാരുണപാദചാരേ ജനിച്ചുള്ളോരു മാരുതൻ മേരുവെക്ക്രടെയിളക്കുന്നു സൂര്യകോടിപ്രഭാധാര്യമാണം ഹരിം പൂർയ്യമാണം വപുരാർയ്യരൂപം ഭജേ ഉഗ്രമാകും നരസിംഹത്തെയമ്പിനോ ടഗ്രേ നിരീക്ഷ്യ ചിന്തിച്ചിതു ദാനവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/123&oldid=167003" എന്ന താളിൽനിന്ന് ശേഖരിച്ചത്