ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prahlatha charitham Kilippattu 1939.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 <poem> "കല്യാണവാരിധേ! പ്രഹ്ലാദ! മാമക- മല്ലൽ കളഞ്ഞു പാലുച്ചു കൊള്ളേണമേ" എന്നു പറയുന്ന ബ്രാഹ്മണർ തന്നെയും ധന്യനും കണ്ടു കൃപ പൂണ്ടിതാദരാൽ ദുഃഖം പരേഷാം നിരീക്ഷിതുമൊട്ടുമേ ഉൾകാമ്പിലില്ലിനിജ്ഝൈര്യമഹമെടോ! അന്തണർക്കുള്ളഴൽ പോക്കുവാനായിട്ടു ചിന്തിച്ചു കേശവൻതന്നോടു ചൊല്ലിനാൻ: "ശ്രീപതേ! ഞാൻ തവ ദാസനെന്നാകിലോ താപം ദ്വിചാനാമകറ്റീടവേണമേ" 2340

ശാർഗ്ങിയോടിങ്ങനെ ചൊന്നൊരു നേരത്തു മങ്ങി മറഞ്ഞു മഹാഭൂതമപ്പൊഴേ ആധി വേറിട്ടു ഭൂദേവരുമെത്രയും പ്രീതരായാശിയും ചൊല്ലി നടന്നുടൻ നിർജ്ജരവൈരുതൻ ചാരത്തു ചെന്നിട്ടു ലജ്ജയും പൂണ്ടു നിന്നീടിനാൻ മെല്ലവേ. കൊമ്പു മുറിഞ്ഞു മഹാഭൂതമപ്പൊഴേ ആധി വേറിട്ടു ഭൂദേവരുമെത്രയും പ്രീതരായാശിയും ചൊല്ലി നടന്നുടൻ നിർജ്ജരവൈരിതൻ ചാരത്തു ചെന്നിട്ടു ലജ്ജയും പൂണ്ടു നിന്നിടിനാർ നിർജ്ജരവൈരുതൻ ചാരത്തു ചെന്നിട്ടു ലജ്ജയും പീണ്ടു നിന്നീടിനാർ മെല്ലവേ. കൊമ്പു മുറിഞ്ഞ വൃഷഭംകണക്കിനെ വമ്പുകളെല്ലാം കളഞ്ഞു ചൊല്ലീടിനാർ "ബാലനെക്കൊൽവാൻ തവാജ്ഞയാ ഞങ്ങളും കാലേ നിനച്ചു ചെയ്തുള്ള കർമത്തിനാൽ2350

മങ്ങാതെ ബാലൻകരുണയുല്ലെങ്കിലി- നെങ്ങളും ജീവിച്ചു പോരികയില്ലെടോ!" ഇങ്ങനെ ചൊല്ലീട്ടു ഭൂദേവരൊക്കെയും തങ്ങൾ ഗേഹം പ്രവേശിച്ചു വാണീടിനാർ. അന്തണർ പോയൊരു നേരമനന്തരം ചിന്തയാ തന്മകനോടു ചൊല്ലീടിനാൻ:












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/105&oldid=166985" എന്ന താളിൽനിന്ന് ശേഖരിച്ചത്