താൾ:Prahlatha charitham Kilippattu 1939.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

97 <poem> "ഇത്ര സാമർത്ഥ്യമെവിടെ നിന്നിങ്ങനെ പുത്ര! ഭവിച്ചതുമെത്രയുമത്ഭുതം ശംബരനേക്കാളധികമായ് വന്നുതേ നിന്മഹാമായകളോർത്തു കാ​ണുംവിധൌ2360

വേദിയരാലുത്ഭവിച്ച ഭൂതത്തെയും മോദേന നിന്നു ജയിച്ചതുമത്ഭുതം! ഇന്നല്ലയോ മമ നന്ദനനെന്നതും നന്നായറിഞ്ഞുകൊണ്ടേനഹമാദരാൽ വാസുദേവൻ മുതലായുള്ളമരരും ഭൂസുരരും മുനിമാരിവരൊക്കെയും ഓർത്തു ഓർത്തുകാണുമ്പോളഭേദ്യമാം നമ്മുടെ ദൈത്യബലത്തിനു തുല്യമല്ലെന്നറി" വീരനാം ദൈത്യനേവമുരയ്ക്കും വിധൌ ദാരകൻ കൈതൊഴുതിട്ടു ചൊല്ലീടിനാൻ:2370

"സാരസസംഭവപുത്രനായ് വന്നിട്ടു നേരേ പിറന്നവനല്ലോ പിതാവിഹ; ജ്ഞാനമോ നിന്നോളമില്ല മറ്റാർക്കുമേ ദാനവേന്ദ്ര! ഞാനറിവതുമെന്തഹോ! അച്യുതൻ തങ്കലുള്ളോരു വിശ്വാസവും നിശ്ചലഭക്തിയിവണ്ണമില്ലാർക്കുമേ എന്നെ നന്നായ് പരീക്ഷിപ്പതിനല്ലയോ പിന്നെയുംപീഡ ചേർക്കുന്നതു നീ വൃഥാ? ഭക്തനൊരു ഭയമെത്തുകില്ലെന്നതും 2380

കാത്തുകൊള്ളും ഹരിയെന്ന ഭാവ മമ ചിത്തേ ദൃഢമായ് ഭവിച്ചതുകൊണ്ടിനി.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/106&oldid=166986" എന്ന താളിൽനിന്ന് ശേഖരിച്ചത്