താൾ:Prahlatha charitham Kilippattu 1939.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95 <poem> ശൂലം കപാലവും കൈയിലേന്തി ദ്രുത- മാലോകനേന ദഹിപ്പിച്ചു ദിക്കുകൾ

  • അഷ്ടാദശഭൂജൈരായുധമോരോന്നു

പെട്ടന്നിളക്കി ജ്വലിച്ചതിഭീമമായ്. 2310

പാദചാരേണ കുലുങ്ങിച്ചമഞ്ഞതു മേദിനിയും കടലേഴും കലങ്ങിതായ്. ഭീതിയോടും നഗര്യാം വസുക്കുംജനം വാതിലുമെല്ലാമടച്ചുകൊണ്ചടീടിനാർ. ഘോരമാകുന്നോരു മരണദേവത ദാരകൻതന്നോടണഞ്ഞു സംക്രുദ്ധനായ് കൂർത്ത ശൂലത്തിനാലാഹനിച്ചീടിനാൻ പേർത്തും സുകുമാരമേനിമേലേറ്റവും. കൃഷ്ണ കൃഷ്ണേതി ജപ്ത്വാ മനതാരതിൽ വിഷ്ണം പുരാണമീർത്തിം സ്മരിച്ചങ്ങനെ 2320

ഭക്തുയ്യുള്ളൊരു ചട്ടയും പൂണ്ടിട്ടു ഭക്തപ്രവരനിരുന്നുകൊ​ണ്ടീടിനാൻ. ആകും പണിപ്പെട്ടു മാരണനും പുന- രാകുലം ബാലനുല്ലാഞ്ഞതു കാണ്കയാൽ ധാത്രീസുരരോടണയുന്ന നേരത്തു ശ്രോത്രീയുരം ഗമിച്ചീടിനാരാർത്തരായ്. അജ്ഞരീയുള്ളോരു ഭൂസുരർ തങ്ങടെ യജ്ഞോപവീതവും പോയതറിയാതെ എങ്ങുമേ പീഞ്ഞു പൊറുത്തുകൂടാഞ്ഞിട്ടു ശാർഗ്ങിപ്രിയനരികേ വന്നു ചൊല്ലിനാർ: 2330

  • പതിനെട്ടു കൈകളാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/104&oldid=166984" എന്ന താളിൽനിന്ന് ശേഖരിച്ചത്