താൾ:Pradhama chikilsthsa 1917.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

71

ഞ്ഞത്തു പനിക്കട്ടിവെച്ചു കെട്ടുകയും ചെയ്ത. രോഗി ക്കു ലഹരി ഉണ്ടാക്കുന്ന സാധനങ്ങൾ ഒന്നും കൊടുക്ക രുത്. താമസിയാതെ ഡാക്ടരെ വരുത്തണം.‌ ആമാശയത്തിൽ നിന്നുള്ള ചോരയൊഴുക്കു : രക്തം ഛർദ്ദിക്ക:- ഈ രക്തം കറുത്തതും പലപ്പോഴും ഭകു്ഷണസാധനം കലർന്തുമായിരിക്കും. ചിലപ്പോൾ അതിന്നു കാപ്പിപ്പൊടിയുടെ നിറം ഉണ്ടാകും.ഇതിന്നു ള്ള ചികിത്സ മുമ്പിൽ പറഞ്ഞതുപ്പോലെത്തന്നെ. എ ന്നാൽ പനിക്കട്ടി നെഞ്ഞത്തുവെച്ച് കെട്ടുന്നതിനു പ കരം വയററിനുമേലിലുള്ള കുഴിയിലാണ് വെക്കേണ്ടത്. മുക്കിൽ നിന്നുള്ള ചോരയൊഴുക്ക്:- ഇതിന്നു രോ ഗിയെ ഇരുത്തി തല നിവിർത്തിവെക്കേണം. തല കുനി പ്പാൻ സമ്മതിക്കരുത്.കഴുത്തിന് ചുററും വല്ലതും മു റുക്കി കെട്ടീട്ടുണ്ടെങ്കിൽ അതു തളർത്തേണം. രോഗിയു ടെ കൈകളെ പൊക്കി തലയിന്മേൽ വെക്കുക. മൂക്കി ന്റെ മുരട്ടിലും കഴുത്തിന്റെ പിരടിക്കും തോൾപ്പലക കളുടെ നടുക്കം പനിക്കട്ടിയോ തണുത്ത വെള്ളത്തിൽ നനച്ച തൂവാലയോ വെക്കേണം. ചോരയൊഴുക്കു നി

‌‌‌‌‌‌










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/88&oldid=166968" എന്ന താളിൽനിന്ന് ശേഖരിച്ചത്