താൾ:Pradhama chikilsthsa 1917.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65 തിന്റെ മദ്ധ്യ ചിറ്റണയിന്മൽ വെച്ചു തുഞ്ചങ്ങൾ രണ്ടാം കക്ഷത്തിൽ നിന്നു തോളിന്മേൽ കൊണ്ടുപോയി

പിണച്ചു, മു‌റുക്കി വലിച്ചു മറ്റേ തോളിന്റെ ചോടെ 

കൊണ്ടുപോയി മുറുക്കി കെട്ടുക. അതിന്റ ശേഷം അ കലമായി മടക്കിയ ഒരു കെട്ടുശീലയെടുത്തു അതിന്റെ

കീഴ്വക്കു മുട്ടിന്റെ മുനയിന്മേൽ വരത്തക്കവണ്ണം രണ്ടു
തുഞ്ചങ്ങളും മാറിന്മേൽ ചുറ്റി ദൃഢമായി ബന്ധിക്കുക.

ഭജത്തിൽ നിന്നുള്ള ചോരയൊഴുക്കു:-മുറിവായിൽ വിരൽവെച്ചു ഉടൻതന്നെ ചോരയൊഴുക്കുനിർത്തി ശു ചിയായ ഒരു തുണിക്കഷണം എടുത്തു മുറിവായിൽ വെ ച്ചമർത്തി അതിന്മേൽ ഒരു ചിറ്റണവെച്ചു കെട്ടുശീല കൊണ്ടോ കൈഉറുമാൽകൊണ്ടോ കെട്ടി ഉറപ്പിക്കുക. അതുകൊണ്ടു നിന്നില്ലെങ്കിൽ ഭുജനാഡി അമർത്തേണം. അഗ്രഭുജം,അല്ലെങ്കിൽ,കൈത്തണ്ടയിൽ നിന്നു ള്ള ചോരയൊഴുക്കു:-മേൽ പറഞ്ഞ പ്രകാരം തന്നെ ചെയ്തു,വേണമെങ്കിൽ ഭുജനാഡിയെ അമർത്തുക. മണിക്കണ്ടത്തിൽ നിന്നുള്ള ചോരയൊഴുക്കു:-

ഇവിടെ ഉണ്ടാകുന്ന മുറികൾ മിക്കവാറും കണ്ണാടിച്ചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/82&oldid=166962" എന്ന താളിൽനിന്ന് ശേഖരിച്ചത്