താൾ:Pradhama chikilsthsa 1917.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨

ചോരയൊഴുക്ക് നിർത്തുന്നതിന്നുള്ള ചില പൊ

{{ന|തുവിധിക:___

(1)മുറി തട്ടിയഭാഗം പൊന്തിച്ച് നിർത്തുക. അ
ങ്ങിനെ ചെയ്താൽ ആ ഭാഗത്തേക്കു രക്തം ഒഴുകുന്നതു
കുറഞ്ഞുവരും.(2)വിരൽ കൊണ്ടു മുറിവായമർത്തുക,അ
ല്ലെങ്കിൽശുചിയായ ഒരു തുണിക്കഷ്ണം മുറിക്കുള്ളിൽ
തിരുകുക.ഇതുകൊണ്ടൊന്നും ചോരയൊഴുക്കുനില്ക്കാതെ
വരുംപോഴോ,എല്ലു നുറുങ്ങിയിരിക്കുമ്പോഴോ,ആ ഭാഗ
ത്തേക്കു രക്തം കൊണ്ടുവരുന്ന വലിയ രക്തനാഡിയെ
വിരൽ കൊണ്ടോ രക്തനാഡിഅമക്കി (tourniquet)
കൊണ്ടോ അമർത്തിപ്പിടിക്കേണ്ടതാകുന്നു. (3)ഇറക്കി
ക്കെട്ടിയിരിക്കുന്ന വസ്ത്രങ്ങളെ അഴിച്ചുകളയേണം.
അങ്ങിനെ ചെയ്താൽ രക്തം കെട്ടിനില്ക്കാതെ മുറിത
ട്ടിയ ഭാഗത്തേക്കു വരുന്ന രക്തതേതിനു കുറവുണ്ടാകും.
(4)മുറിതട്ടിയ ഭാഗത്തെ അനക്കാതെ വെക്കണം.(5)
മുറിവിന്മേൽ തണുത്തവെള്ളമോ പനിക്കട്ടി കലർന്ന
വെള്ളമോ ഒഴിക്കുക.എന്നാൽ രക്തനാഡികൾ ചുരു
ങ്ങി ചോരയൊഴുക്കു കുറയും.
കുറിപ്പ് :___വയറ്റിന്മേലും മാറിലുംആഴമുള്ള മുറി തട്ടുകയോ ത
ലയോട്ടിനു സമ്മിശ്രക്ഷതങ്ങൾ ഭവിക്കയോ ചെയ്താൽ ഡോക്ടർ വ
രുന്നതിനു മുമ്പ് മുറിവ് വെള്ളം ഒഴിച്ചു കഴുകരുത്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/59&oldid=166939" എന്ന താളിൽനിന്ന് ശേഖരിച്ചത്