താൾ:Pradhama chikilsthsa 1917.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൧

തൊരു സംഗതിവശാലും ചോര കട്ടിയാകുന്നതിന്നു മു
ടക്കം വരുത്താതിരിക്കുയും ചെയ്യേണ്ടതാകുന്നു.
ദേഹത്തിൽ നിന്നു രക്തം പുറമെ ഒഴുകിയാൽ
ചെയ്യേണ്ട സാധാരണ ചികിത്സ:_ദേഹത്തിന്നു മുറി
തട്ടി അതിൽ നിന്നു രക്തം പുറമെ ഒഴുകിത്തുടങ്ങിയാ
ൽ,മുറി അമർത്തിപ്പിടിക്കുന്നതുകൊണ്ടു ചോരയൊഴുക്കു
നിലക്കുന്നതാണെന്നു എപ്പോഴും ഓർക്കേണ്ടുന്ന ഒരു മുഖ്യ
സംഗതിയാകുന്നു. ഒരു മുറിയിൽ നിന്നും രക്തം ഒഴുകി
ത്തുടങ്ങിയാൽ ഒന്നാമതു ചെയ്യേണ്ടതു കൈ നന്നായി
കഴുകി വൃത്തിയാക്കിയതിന്റെ ശേഷം മുറിവായിൽ വി
രൽ വെച്ചു അമർത്തുന്നതു തന്നെ.ചോരയൊഴുക്കു ന
ന്നെ കലശലായിരുന്നാൽ അതു നിർത്തുന്നതിൽ ഒട്ടും
കാലതാമസം വരുത്തരുത്. മുറിവായമർത്തിയും ചോര
യൊഴുക്കു നില്ക്കാതിരിക്കുന്വോഴോ,എല്ലു നുറുങ്ങിയിരി
ക്കുംപോഴോ, ദേഹത്തിൽ കണ്ണാടിക്കഷ്ണങ്ങൾ തറ
ച്ചു മുറി തട്ടി ആ മുറിയിൽ ചില കണ്ണാടിനുറുക്കുക
ൾ കുടുങ്ങിയിരിക്കുംപോഴോ,ഈ മൂന്നു സംഗതികളിൽ
മാത്രമേ വലിയ രക്തനാഡികളെ അമുക്കാവു.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/58&oldid=166938" എന്ന താളിൽനിന്ന് ശേഖരിച്ചത്