താൾ:Pradhama chikilsthsa 1917.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28

അല്ലെങ്കിൽ മൂന്നു കൈഉറുമാലുകൾ എടുത്തു ഒന്നു മണിക്കണ്ടത്തെച്ചുറ്റിയും രണ്ടാമത്തേതു ഭുജമധ്യത്തെച്ചുറ്റിയും മൂന്നാമത്തേതു മുട്ടിന്നടുത്തായി അഗ്രഭുജത്തെച്ചുറ്റിയും കൊണ്ടു ഓരോ ഉറുമാലിന്റെയും രണ്ടറ്റങ്ങളെ മാറിലേ കുപ്പായഭാഗത്തോടു സൂചികൊണ്ടു കുത്തി ഉറപ്പിക്കാം.

തലയിലേ കെട്ട് (the head bandage):—

ത്രികോണക്കെട്ടഴിച്ചുനിവൎത്തി കീഴ്വക്ക് ഒരംഗുലംകണ്ടു അകത്തേയ്ക്കു മടക്കുക. ഇങ്ങിനെ മടക്കിയുണ്ടാക്കിയ ഓരത്തിന്റെ മധ്യഭാഗം നെറ്റിയുടെ നടുവിലായി പുരികങ്ങളുടെ മീതെ വെച്ച ശേഷം ശിഖയെ തലയ്ക്കു മീതെ കൊണ്ടുപോയി കഴുത്തിന്റെ പിരടിയെ ആച്ഛാദനം ചെയ്ക. തുഞ്ചങ്ങൾ രണ്ടും ചെവികൽക്കു അല്പം മീതെയായി തലയുടെ ഇരുഭാഗങ്ങളിൽ കൂടി പിന്നോട്ടു കൊണ്ടുപോയി തലയുടെ പി൯ഭാഗത്തുവെച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/45&oldid=207402" എന്ന താളിൽനിന്ന് ശേഖരിച്ചത്