ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാം അദ്ധ്യായം.
ശ്വാസകരണങ്ങൾക്കു തട്ടാവുന്ന അപകടങ്ങളും വിഷം തീണ്ടലും.
ശ്വാസകരണങ്ങൾ ശ്വാസനാളം (wind pipe), ശ്വാസോപനാളം അല്ലെങ്കിൽ ശ്വാസനാളശാഖ (the bronchialtube), ശ്വാസകോശങ്ങൾ എന്നിവയാകുന്നു. മുതിർന്ന ഒരാൾ 15 മുതൽ 18 വരെയും ഒരു ചെറിയ കുട്ടി 20 പ്രാവശ്യം ഒരു മിനിട്ടിൽ ശ്വാസം കഴിക്കുന്നു. വായു മൂക്കിൽ കൂടിയും വായിൽ കൂടിയും ഉള്ളിൽ പ്രവേശിച്ചു ചങ്കിൽ കൂടെ ശ്വാസനാളശാഖകൾ വഴിയായി ശ്വാസകോശങ്ങളിൽ ചെല്ലുന്നു. ജീവധാരണത്തിന്നു വായു അത്യാവശ്യമാകുന്നു. ശ്വസനത്തിൽ രണ്ടു ക്രിയകളുണ്ട്. (1) ശ്വാസം ഉൾക്കൊള്ളുക(inspiration). ഇതു ചെയ്യുമ്പോൾ നെഞ്ഞു വീർക്കുകയും വായു ശ്വാസകോശങ്ങളിൽ ചെന്നു നിറയുകയും ചെയ്യാം. (2) നിശ്വസിക്കുക അല്ലെങ്കിൽ ശ്വാസം പുറത്തേക്കു വിടുക.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.