താൾ:Pradhama chikilsthsa 1917.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതു ചെയ്യുംപോൾ മുമ്പിൽ ചീർത്ത നെഞ്ഞു ഇപ്പോൾ ചുരുങ്ങി വായു ശ്വാസകോശങ്ങളിൽ നിന്നു പുറത്തു പോകുന്നു. ശ്വാസോച്ഛാസങ്ങൾ തടസ്ഥംഹേതുവായി നിന്നുപോയാൽ വീർപ്പുമുട്ടി മരിപ്പാനിടയാകും.

വെള്ളത്തിൽ മുങ്ങി കാഴ്ചയിൽ മരിച്ചതുപോലെ തോന്നിയാൽ ചെയ്യേണ്ടും ചികിത്സ:- നീന്തുവാൻ ശീലിക്കാത്ത ഒരാൾ വെള്ളത്തിൽ വീണു മുങ്ങിച്ചത്തുപോകാതിരിപ്പാനായി ചെയ്യേണ്ടതെന്തെന്നാൽ :-ഒന്നാമത് തല പിന്നോട്ടും വായ് മേലോട്ടും ആക്കി മലർന്നു കിടക്കേണം. രണ്ടാമതു ശ്വാസത്തെ അധികമായി ഉള്ളിലേക്കു വലിച്ചും അല്പമായി പുറത്തേക്കു വിട്ടും കൊണ്ടു ശ്വാസകോശങ്ങളിൽ വായു നിറച്ചു വെക്കേണം. മൂന്നാമതു കൈകളെ വെള്ളത്തിൽ നിന്നെടിത്തു മേലോട്ടു പൊന്തിച്ചു വെക്കരുത് . ഒരാൾ വളരെ നേരം വെള്ളത്തിൽ ആണ്ടിരുന്നാലും കൂടി മരിച്ചിട്ടുണ്ടായിരിക്കായില്ല. അതുകൊണ്ടു മുങ്ങിച്ചത്തവരായി തോന്നുന്നവരെയെല്ലാം, വാസ്തവത്തിൽ മരിച്ചിട്ടില്ലാത്തവരായി , കാഴ്ചക്കു മാത്രം മരിച്ചു തോന്നുന്നവരായി കരുതേണം. അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/134&oldid=166849" എന്ന താളിൽനിന്ന് ശേഖരിച്ചത്