താൾ:Pradhama chikilsthsa 1917.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചികിത്സ:- ഡാക്ടരെ വിളിച്ചു വരുത്തുക. ഇതിനിടയിൽ ഉടുപ്പു ചിറ്റ​ണയായി ഉതകുന്നതിനാൽ അതിനെ എടുത്തുകളയാതെ രണ്ടു അലകുകൾ വെച്ചു കാൽ ശരിയായി വെക്കേണം. ഈ രണ്ടലകുകളിൽ ഒന്നു പുറഭാഗത്തു മുട്ടിൻ മേൽഭാഗത്തു നിന്നു പാദം വരെയും മറ്റേതു ഉൾഭാഗത്തു മുട്ടിൽനിന്നു നരിയാണി വരെയും നീണ്ടിരിക്കേണം . രണ്ടു കാലുകളും ഒന്നിച്ചു ചേർത്തുകെട്ടുകയും വേ​ണം.

  14. മുട്ടിൻചിരട്ട (ജാനപസ്ഥി) പൊട്ടിയാൽ :- ഇതു സാധാരണയായി സംഭവിക്കുന്നതു മാംസപേശികളുടെ അത്യധികമായ വലിവുകൊണ്ടാണെങ്കിലും ചിലപ്പോൾ ചിരട്ടയിന്മേൽ നല്ല അടി കൊണ്ടും ഇതു സംഭവിക്കാവുന്നതാണ്.

ലക്ഷണങ്ങൾ :- വേദന, കാൽ ഉപയോഗിപ്പാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/125&oldid=166840" എന്ന താളിൽനിന്ന് ശേഖരിച്ചത്