താൾ:Pradhama chikilsthsa 1917.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെല്ലുന്നതിന്നു അലകു ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടുന്ന ആളുടെ കൈ കടത്തുംപോൾ രോഗി അനാവശ്യമായ വേദന സഹിക്കേണ്ടിവരും. അലകു വെച്ചു കെട്ടുന്നതിന്നു മുമ്പെ എല്ലാകെട്ടുകളും അതാതിന്റെ സ്ഥാനത്തു ശരിയായി വെക്കുകയും വേണം.

13. കാലിലെ എല്ലു ഒടിഞ്ഞാൽ :- കൈത്തണ്ടയിലെന്നപോലെ കാലിലും ഒരെല്ലുമാത്രമോ രണ്ടെല്ലുമോ മുറിഞ്ഞിരിക്കാം. ഒരെല്ലു മാത്രം ഒടിഞ്ഞിരുന്നാൽ അംഗത്തിന്നു വൈരൂപ്യം ഉണ്ടാകയില്ല. നീളവും കുറയുകയില്ല. എന്നാൽ വേദനയുള്ള സ്ഥാനത്തു വിരൽ കൊണ്ടു തടവിനോക്കിയാൽ അല്പം കോട്ടമുള്ളത് സ്പർശിച്ചറിയാം. രണ്ടെല്ലുകളും മുറിഞ്ഞിരുന്നാൽ സാധാരണ ലക്ഷണങ്ങളെല്ലാം പ്രത്യക്ഷമായി കാണാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/124&oldid=166839" എന്ന താളിൽനിന്ന് ശേഖരിച്ചത്