ഞ്ഞ വിരലും കൂടി വെച്ചുകെട്ടി ഒരു മുക്കോകൈത്തൂക്കിൽ താങ്ങി നിർത്തുക. 10.വാരിയെല്ലു മുറിഞ്ഞാൽ :- ലക്ഷണങ്ങൾ :- ശ്വാസം വിടുംപോഴോ കുരക്കുംപോഴോ വേദന ഉണ്ടാകും. സംമിലിതഭംഗമായാൽ ശ്വാസകോശങ്ങൾക്കും കേടു തട്ടി കുകുരക്കുംപോൾ ചോരതുപ്പും. ചികിത്സ:- മുറിഞ്ഞ എല്ലിൻമീതെയായി മാറിന്നു ചുറ്റും, ഒരു വലിയ ഉറുമാലോ കെട്ടുശീലയോ എടുത്തു വരിഞ്ഞുകെട്ടുക. പിന്നെ ആദ്യത്തെ കെട്ടിന്നു താഴെയായി അല്പം അതിനുമീതെ വരത്തക്കവണ്ണം രണ്ടാമതും ഒരു കെട്ടുകെട്ടുക. ഈ കെട്ടുകൾ വാരിയെല്ലുകളുടെ ചലനത്തെയും ശ്വാസത്തെയും ക്ലിപ്തമാക്കി അതു നിമിത്തം വേദനയെ അല്പം ശമിപ്പിക്കും. കെട്ടിന്റെ മുടി [ഗ്രന്ഥി ] ഭുജത്തിന്റെ പുറഭാഗത്തായിക്കണം. അതിന്റെ ഉൾഭാഗത്തായി വരരുത്. ഒരു തൂവാല എടുത്തു മാറിനു ചുറ്റും വരിഞ്ഞു സൂചികൊണ്ടുകുത്തി ഉറപ്പിച്ചാൽ
അതുതന്നെ ഈ ചികിത്സയിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.