താൾ:Pracheena Malayalam 2.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അർത്ഥം:- ഇങ്ങനെ ഈ ഇളയതന്മാരെ ശൂദ്രരുടെ ചാത്തമൂണുകാരനായിട്ടു ഭാർഗ്ഗവൻ നിശ്ചയിച്ചപ്രകാരം കേരളത്തിൽ തെക്കൻ ദിക്കുകളിലെങ്ങും (തുളുനാട്ടിലും) കാണുന്നില്ല. അവിടെ പ്രദേശാചാരമായപ്പോൾ നിന്നുപോയെങ്കിൽ മലയാളാചാരമുള്ള കൊല്ലം ഡിവിഷൻ ഏതാനും ഭാഗം തുടങ്ങി കന്യാകുമാരിവരെയും ഇല്ല തിരുവനന്തപുരത്തിനു കിഴക്കു് ഇപ്രകാരം ചാത്തത്തിനു് അന്യജാതിക്കാരെക്കൂട്ടിത്തൊടുവിക്കുമെന്നുള്ള അറിവുപോലും വടക്കൻദിക്കിൽ സഞ്ചരിച്ചിട്ടുള്ളവരെയൊഴിച്ച ശേഷം മിക്ക ജനങ്ങൾക്കും ഒണ്ടായിരിക്കുമെന്നും തൊന്നുന്നില്ലാ. വടക്കൻ ദിക്കുകളിൽ നിന്നു തെക്കു തിരുവനന്തപുരം മുതലായ ദിക്കുകളിൽ പോയി താമസിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ ചിലർ അവരുടെ പിതൃശ്രാദ്ധത്തിന്ന് ഇളയന്മാരെ വരുത്തി നടത്തുന്നതിനെ കണ്ടു് അവരുടെ സംബന്ധത്തിലുള്ള തെക്കരിൽ ചിലർ (വളരെ കുറച്ചുപേർ) അരിവയ്പ് പിണ്ഡം വയ്പിനു പറഞ്ഞുകൊടുക്കൽ മുതലായി ഇതുസംബന്ധമായ എല്ല ജോലികളും നടത്തിക്കൊള്ളും. നമുക്കു തൊന്തരവു് ഒന്നുമില്ലല്ലോ എന്നുകരുതി എളുപ്പത്തിനായിട്ടുമാത്രം ഇവരെക്കൊണ്ടു് അതും തല്ക്കാലത്തേക്കു് ഇങ്ങനെ കഴിപ്പിക്കുന്നെന്നേയുള്ളൂ. തെക്കൻ ദിക്കുകാർക്കു് ഇവരോടു പരിചയം തന്നെയില്ലാ. കർക്കടകമാസത്തിൽ കറുത്തവാവു മുതലായ പുണ്യദിവസങ്ങളിൽ തിരുവല്ല, ശംഖുംമുഖം മുതലായ പുണ്യസ്ഥലങ്ങളിൽ പിതൃതർപ്പണത്തിനു് അസംഖ്യം ജനക്കൂട്ടം വരും. ആ സന്ദർഭത്തിൽ ഈ ഇളയതന്മാരും കൂട്ടംകൂട്ടമായി വന്നു ചേരുകയും അതുകഴിഞ്ഞാൽ നാലഞ്ചു ദിവസത്തേക്കു ഭവനങ്ങൾ തോറും നടന്നു് വല്ലതും യാചിച്ചു കിട്ടുന്നതിനെക്കൊണ്ടു പോകയും ചെയ്യും. ഒണ്ടെങ്കിലും ഇതിനിടയ്ക്കുള്ള പരിചയമെ ഒള്ളു. കൊല്ലം ഇരവിപുരം മുതൽ തെക്കോട്ടുള്ള നല്ല ഇല്ലക്കാർ നായന്മാർ ഇളയതിനെ തൊട്ടുണ്ണുകയില്ല. അതിനു വടക്കുമൊക്കെ കാലക്രമത്തിൽ തൊട്ടു തുടങ്ങിപ്പോയതാണു്. ഇവർ നാൾക്കുനാൾ തെക്കോട്ടു തെക്കോട്ടു കടന്നു് ഈ വൃത്തികൊണ്ടു് ഉപജീവിച്ചു ജനങ്ങളുടെ സഹായം കൊണ്ടു് അവിടവിടെ കുടിപാർത്തുവരുന്നു എന്നല്ലാതെ ഇവർക്കീ ചാത്തമൂണു പതിവായതിന്നു് കാരണം ഭാർഗ്ഗവന്റെ വിധിയും എവരുടെ ഭ്രഷ്ടിനു കാരണം ഈ വക ചാത്തമൂണുമല്ലാ. ഇനി ഈ ഇളയന്മാരുടെ കൂട്ടത്തിലും മറ്റും മറ്റു ജാതികൾ ചേരുന്ന വിഷയത്തിൽ അവർക്കു് ആന്തരമായിട്ടു് യാതൊരു വിരോധവുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/48&oldid=216220" എന്ന താളിൽനിന്ന് ശേഖരിച്ചത്