താൾ:Pracheena Malayalam 2.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്ക, ശൂദ്രരോടു പന്തിഭോജനം കഴിക്ക, ശൂദ്രരെ അവരുടെ ജാതിയിൽ ചേർത്തു നമ്പൂരിയാക്കി നടത്തുക, ശൂദ്രഭവനങ്ങളിൽ അവർക്കു കിട്ടാത്ത ഗ്രന്ഥം വല്ലതുമുണ്ടായിരുന്നാൽ അവിടത്തെ പ്രധാനപുരുഷനെ ആശ്രയിച്ചു വിശ്വാസിയെപ്പോലെ കാണിച്ചു് സേവ പിടിച്ചു് പുരുഷൻ അവിടെയില്ലാത്തപ്പോൾ ചതിച്ച് സ്ത്രീകളോട് ആയതു തട്ടിച്ചുകൊണ്ടുപോക മുതലായ തൊഴിൽകളെല്ലാം ഈ നമ്പൂരിമാർക്കു പതിവായിരുന്നു. ഒന്നു രണ്ടു ദൃഷ്ടാന്തം കാണിക്കാം -


  മുളക്കുളത്തു് അമ്പലത്തിൽ മണിയാട്ടു തുപ്പൻനമ്പൂരി തൂകിയതിൽ പിഴച്ചതു കണ്ടിട്ടു തെറ്റുപറകയാൽ പറഞ്ഞ നായർക്കു് ൨ ചക്രം ദക്ഷിണ കൊടുത്തു് അയാളോടു ശരിയായി മനസ്സിലാക്കി. മുളക്കുളത്തു അവറുവാമങ്ങാടൻ എന്ന നായർ വീട്ടുകാർ മുമ്പിനാലെ സംസ്കൃത വിദ്വാന്മാരായിരുന്നു. (൧൦൦) സംവത്സരം മുമ്പു് ഇവരിൽ ഒരാൾ ഗുരുവായൂരിൽ വച്ച് ഒരു നമ്പൂരിയുമായി വാദിച്ചതിൽ നമ്പൂരി തോല്ക്കയാൽ അയാൾ നായർക്കു ദക്ഷിണ ചെയ്തു. ആ ദിക്കിലിള്ള നായന്മാർ ബഹുമാനപുരസ്സരം ഈ നായർക്കു മുണ്ടും പണവും കൊടത്തു.


  അരിപ്പാട്ടു ക്ഷേത്രത്തിൽ കലശത്തിന്നു് ബിംബം ഉറയ്ക്കായ്കയാൽ നമ്പൂരിമാരുടെ അപേക്ഷപ്രകാരം ഒരു പണിക്കർ വന്നു് മന്ത്രതന്ത്രാദികളിലുള്ള സംശയം തീർത്തു ശരിയാക്കി കൊടുത്തതിന്നു് പണിക്കർക്കു പന്തി ഭാജനത്തിനു് മുമ്പു സ്ഥാനം കൊടുത്തു നടന്നു വരുന്നു.


  തരണല്ലൂർ നമ്പൂരിപ്പാടു് അനുജൻ ജ്യേഷ്ഠനോടു പിണങ്ങി ചെങ്ങന്നൂർ വന്നു് ഒരു പോറ്റി സ്ത്രീയെ വേളികഴിച്ചു താമസിച്ചു. ഇദ്ദേഹം ഓരോ ദിക്കിൽ തന്ത്രത്തിനായി പോകുമ്പോഴെല്ലാം അകത്തിൽ എന്ന മാരാനോട് ചോദിച്ചു കൊണ്ടുപോകുന്ന പതിവാണു്. മാരാന്റെ പക്കലുള്ള തന്ത്രഗ്രന്ഥം അപഹരിക്കുന്നതിന്നു് ഉപായത്തിൽകൂടി അയാളുടെ മരുമകൾക്കു് സംബന്ധം ചെയ്ത് ഇരിക്കെ മാരാനില്ലാത്ത സമയം നോക്കി ആ പെണ്ണിനോടു ഗ്രന്ഥം കയ്ക്കലാക്കികൊണ്ടുപോയി. മാരാൻ വന്നപ്പോഴേയ്ക്കു് അത്രതന്നെ. ഗ്രന്ഥം തിരിയെ കൊടുത്തില്ലാ. ഇതാണു് താഴമൺ പോറ്റി. ഇതു് ൬൦ സംവത്സരം മുമ്പു്.


ഇനി
‘ശൂദ്രാണ സതുനിത്യ ഞ്ച ശ്രാദ്ധം ഭുക്താചതിഷുതു’
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/47&oldid=216223" എന്ന താളിൽനിന്ന് ശേഖരിച്ചത്