ത്ത മുറജപത്തിനു് അവർ ധാരാളം പണം കൊടുത്തു് അധ്യയനം ചെയ്തു് ഓത്തന്മാരായി.
൩.
“അയർക്കുന്നഞ്ചമാങ്ങാനം പാലക്കാട്ടുമലയും തഥാ വാർപ്പിലെക്കവർ വിപ്രന്മാർ സാമന്ത്രർക്കു പുരോഹിതർ” എന്നൊരു ശ്ലോകവും ഇതിനെപ്പറ്റി നടപ്പുണ്ടു്.
൪.
ഭരണങ്ങാനം (൧൦) ഭവനക്കാർ നമ്പൂരിമാർ ഇളയതന്മാരായിരുന്നു. അവരിൽ പാങ്ങം, കരുമക്കാട്ട്, മരത്തശ്ശേരി വലയ്ക്കാമറ്റം, കല്ലെലി, കുടുമം ഇവർക്കിത്ര പേർക്കും ഓത്തും മുറജപം തോറും ചാർത്തും പതിവുണ്ട്. അയ്യനക്കരെയും (൧൦) പത്തു ഭവനക്കാർ ഇളയതന്മാരായിരുന്നു. വലവൂർ നരമംഗലത്തു നമ്പൂരി ഇളയതായിരുന്നു. ഇലക്കാട്ടു പൊതി നമ്പൂരിയും കുറവലങ്ങാട്ടു പൊതി നമ്പൂരിയും സാമന്ത്രരിടെ ഇളയതായിരുന്നു എന്നുള്ളതു്, മുട്ടത്തു നമ്പൂരിയുടെ ഒരു കവിതയിലും പറഞ്ഞിട്ടുണ്ടു്.
പുന്നത്തറകണ്ണശ്ശപണിക്കർ ചില നമ്പൂരിമാരെ യാത്രക്കളിക്കു് അഭ്യാസം പഠിപ്പിച്ചതിനാൽ അദ്ദേഹത്തെ കുമാരനല്ലൂര ക്ഷേത്രത്തിൽ വെച്ചു് നമ്പൂരിയാക്കിച്ചേർത്തു. ആ നമ്പൂരിയെ ഇന്നുവരെയ്ക്കും കണ്ണനാട്ടു പണിക്കാരനെന്നുംകൂടിവിളിക്കുന്നുണ്ടു്. ൧൦൧൨-ആമാണ്ടത്തെ കണക്കിൽ പണിക്കരെന്നു തന്നെയിരിക്കുന്നു.
വൈക്കം ഗ്രാമക്കാർ വടക്കുംകൂർ രാജാവിന്റെ നൈച്ചിയാർക്കു കാൽ കഴുകിച്ചൂട്ടിന്നു് അയ്യൻ എന്ന മന്ത്രി മുക്കുവരെപിടിച്ചു നമ്പൂരിമാരാക്കി. പട പേടിച്ചു വടക്കൻ ദിക്കിൽ നിന്നും വന്നവരാനെന്നു പറഞ്ഞു് ശരിപ്പെടുത്തപ്പെട്ടവരാകുന്നു എന്നും വെച്ചൂർ പൂവലത്തു തച്ചു ശാസ്ത്രക്കാരനായ ഒരു മൂത്തതിനെ വൈക്കത്തുവച്ചു് നമ്പൂതിരിമാർ മൂത്താശാരി എങ്ങോട്ടാ? എന്ന് പരിഹാസമായി ചോദിച്ചതിനു വയ്ക്കം ഗ്രാമം മൂക്കൊപ്പരിഷ അഴിച്ച ഐംകൊപ്പരിഷയായി പണിയുവാൻ പോകുന്നു എന്നു് ഉത്തരം പറഞ്ഞതായും ജനശ്രുതി. വയ്ക്കത്തുനിന്നും കുന്നൂർ മുതലായ ചില നമ്പൂരിമാർ മീനച്ചൽ രാമപുരത്തു പോയി താമസിച്ചു. അവർകേൾക്കുമാറു് “രാമപുരത്തു ശേഷിച്ചു” എന്നവാക്കു പറയുന്നതു് അവർക്കു വളരെ വിരോധമാണു്. അല്ലാതേയും കാര്യസാദ്ധ്യത്തിനും ലാഭത്തിനും വേണ്ടി ഇവർ ശൂദ്രരോട് ആവശ്യമുള്ള വിദ്യപഠിക്കുന്നതിനും, ശൂദ്രരെ ഗുരുവാക്കി ഭക്ഷണം കൊടു